Wednesday, August 21, 2019 Last Updated 50 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 01.25 AM

നീരവ്‌ അടുത്ത 27 വരെ റിമാന്‍ഡില്‍

uploads/news/2019/05/311665/in4.jpg

ലണ്ടന്‍: പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ശതകോടികളുടെ വായ്‌പാ കുടിശിക വരുത്തി ലണ്ടനിലേക്കു കടന്ന വജ്രവ്യാപാരി നീരവ്‌ മോഡിയുടെ റിമാന്‍ഡ്‌ യു.കെ. കോടതി ജൂണ്‍ 27 വരെ നീട്ടി. ഇന്ത്യയിലേക്കു നാടുകടത്തുന്നതിനെതിരായ നീരവിന്റെ ഹര്‍ജി പലവട്ടം തള്ളിയതിനു പിന്നാലെയാണിത്‌.
മൂന്നാമത്തെ ജാമ്യാപേക്ഷയും തള്ളിയതോടെ തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത്ത്‌ ജയിലിലാണു നീരവ്‌ ഇപ്പോള്‍. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 27 വരെ റിമാന്‍ഡ്‌ തുടരാന്‍ ജഡ്‌ജി ആര്‍ബത്ത്‌നോട്ട്‌ ഉത്തരവിടുകയായിരുന്നു.
ഇന്ത്യയില്‍ ഏതു ജയിലിലാണു നീരവിനെ പാര്‍പ്പിക്കുന്നതെന്ന്‌ വിശദമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. 14 ദിവസത്തിനകം വിവരം കൈമാറാനാണ്‌ ഉത്തരവ്‌.
മാര്‍ച്ച്‌ 19 നാണ്‌ നീരവിനെ സ്‌കോഡ്‌ലന്‍ഡ്‌ യാര്‍ഡ്‌ നാടുകടത്തല്‍ വാറന്റുമായി അറസ്‌റ്റ്‌ചെയ്‌തത്‌.
മധ്യ ലണ്ടനിലെ മെട്രോ ബാങ്ക്‌ ശാഖയില്‍ പുതിയ അക്കൗണ്ട്‌ തുടക്കാനെത്തിയപ്പോഴായിരുന്നു അറസ്‌്റ്റ്‌. തുടര്‍ന്നു ജയിലിലടച്ചു.
പി.എന്‍.ബി. വായ്‌പാ തട്ടിപ്പില്‍ മുഖ്യമായും നേട്ടമുണ്ടാക്കിയത്‌ നീരവാണെന്ന്‌ വെസ്‌റ്റ്‌മിന്‍സ്‌റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നടന്ന വാദങ്ങളില്‍ എതിര്‍ഭാഗം ബോധിപ്പിച്ചിരുന്നു. ഗൂഡാലോചനയിലും ധാരണാ രേഖ (എല്‍.ഒ.യു) വഴിവിട്ടു നല്‍കിയതിലും നീരവിന്റെ പങ്കുണ്ടെന്നും വാദങ്ങളുയര്‍ന്നു.
ഇപ്പോള്‍ നീരവിന്റെ റിമാന്‍ഡ്‌ നീട്ടിയ ജഡ്‌ജി ആര്‍ബത്ത്‌നോട്ട്‌ തന്നെയാണ്‌ 2018 ഡിസംബറില്‍ സമാന കേസില്‍ മല്യയെ ഇന്ത്യയിലേക്കു നാടുകടത്താന്‍ ഉത്തരവിട്ടത്‌.

Ads by Google
Friday 31 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW