Sunday, August 18, 2019 Last Updated 56 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 11.22 AM

ജോലി സ്ഥലത്ത് ശ്രദ്ധ നേടാന്‍...!

''ഓഫീസില്‍ ഏറ്റവും സ്‌റ്റൈലായി വസ്ത്രം ധരിച്ചുവരികയും നന്നായി പെരുമാറുകയും ചെയ്യുന്നവര്‍ എപ്പോഴും എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരിക്കും...''
Workplace

മീര ഓഫീസിലേക്ക് കയറിവരുമ്പോഴേ പോസിറ്റീവ് എനര്‍ജിയാണ്. ഓഫീസിലെ ഏറ്റവും സ്മാര്‍ട്ടായ വ്യക്തിയാണ് മീര. എപ്പോഴും ചിരിച്ച മുഖത്തോടെയിരിക്കും, എല്ലാവരോടും നല്ല സംസാരവും പെരുമാറ്റവും. ഇണങ്ങുന്ന വസ്ത്രം ധരിച്ച് അതിനനുസരിച്ചുള്ള മേക്കപ്പ് ചെയ്താണ് മീര ഒാഫീസില്‍ വരുന്നത്.

ജോലിയില്‍ അവളെക്കാള്‍ മിടുക്കരായവര്‍ വേറെയുണ്ടെങ്കിലും ആ ഓഫീസിലെല്ലാവരുടേയും ശ്രദ്ധാകേന്ദ്രം അവളാണ്. മീരയെപ്പോലെയാ ണോ നിങ്ങള്‍... അല്ലെങ്കില്‍ അങ്ങനെയാവാന്‍ ആഗ്രഹമുണ്ടോ?

എങ്ങനെയാണ് നിങ്ങള്‍ പെരുമാറുന്നയിടത്ത് എല്ലാവരുടേയും ഇഷ്ടം സമ്പാദിക്കാന്‍ കഴിയുക. അതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. ചില കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധവച്ചാല്‍ നിങ്ങള്‍ക്കും ആകര്‍ഷകമായ പെരുമാറ്റ രീതികള്‍ സ്വന്തമാക്കാം.

1. എന്നും രാവിലെ അല്‍പ്പ സമയം യോഗയോ, വ്യായാമമോ ചെയ്യാന്‍ സമയം കണ്ടെത്തൂ. നിങ്ങളിലേക്ക് ഒരു പ്രത്യേക എനര്‍ജി വന്ന് നിറയുന്നത് അനുഭവിച്ചറിയാം.

Workplace

2. മുഖം മാത്രം മനോഹരമാക്കി യിട്ട് കാര്യമില്ല. മുഖം പോലെ തന്നെ വസ്ത്രങ്ങളും കൈകളും കാലുകളും, നഖങ്ങളും തലമുടിയും എല്ലാം വൃത്തിയാക്കിവയ്ക്കേണ്ടതാണ്.

3. വൃത്തിയോടെയിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. മുഷിഞ്ഞ വേഷവും വിയര്‍പ്പുനാറ്റവുമായി ചെന്നാല്‍ എല്ലാവരും നിങ്ങളെമാറ്റി നിര്‍ത്തുമെന്നതില്‍ സംശയമില്ല.

4. ഓഫീസില്‍ എപ്പോഴും ഉത്സാഹത്തോടെയിരിക്കുക. ഉറക്കംതൂങ്ങിയിരുന്നാല്‍ നിങ്ങളെ ആരും ശ്രദ്ധിക്കില്ല.

5. ലളിതമായ വേഷങ്ങളാണ് ഓഫീസിലണിയാന്‍ ഏറ്റവും അഭികാമ്യം. അധികം വര്‍ണ്ണങ്ങളും ഡിസൈനുകളുമില്ലാത്ത കുര്‍ത്തകളും ചുരിദാറും സാരിയുമണിയാം.

പുരുഷന്മാര്‍ക്കാണെങ്കില്‍ സിമ്പിള്‍ ഷര്‍ട്ടോ പാന്റ്‌സോ അല്ലെങ്കില്‍ ജീന്‍സോ ധരിക്കാം. ടീഷര്‍ട്ടാണെങ്കില്‍ വലിയ അക്ഷരത്തിലുള്ള എഴുത്തുകളും മറ്റുമില്ലാത്തവയാകാം, കോളറുള്ളതോ ഒറ്റക്കളറുള്ളവയോ ധരിച്ചാലും നല്ലതുതന്നെ.

6. സ്വന്തം മുഖത്തിന് ചേരുന്ന ലളിതമായ മേക്കപ്പ് തിരഞ്ഞെടുക്കുക. കണ്ണുകളും ചുണ്ടുകളും ആകര്‍ഷകമാക്കിവയ്ക്കാന്‍ ശ്രദ്ധിക്കുക. ചെറിയ കണ്ണുള്ളവര്‍ക്ക് അല്‍പ്പം കനത്തില്‍ ഐലൈനര്‍ വരയ്ക്കാം.

വലിയ കണ്ണുള്ളവര്‍ കണ്ണിന്റെ മുകള്‍ വശത്ത് മാത്രം ഐലൈനര്‍ വരയ്ക്കുക. ചുണ്ടുകള്‍ക്ക് ഇളം നിറമുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കാം. ചുണ്ടിന് നിറം കുറഞ്ഞവര്‍ നിറം കൂടുതലുളളവ ഉപയോഗിക്കുക. അധികം സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കരുത്.

Workplace

7. അതുപോലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നിങ്ങളുടെ നടപ്പും, നില്‍പ്പും മുഖത്തുനോക്കിയുള്ള സംസാരവും എല്ലാം. പെരുമാറ്റവും ആകര്‍ഷകമായ വ്യക്തിത്വവും മാറ്റി നിര്‍ത്തിയാല്‍ ഇതിനെല്ലാം ഉപരിയായി നിങ്ങള്‍ ഓരോരുത്തരും സ്വന്തം ജോലിയെക്കുറിച്ചറിഞ്ഞ് ആ ജോലി ആവശ്യപ്പെടുന്ന ഗുണങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണം.

8. യൂണിഫോമാണെങ്കില്‍ കൃത്യമായ അളവെടുത്ത് തയ്പ്പിച്ചതായിരിക്കണം. കൂടുതല്‍ ഇറുകിയതോ അധികം അയഞ്ഞതോ ആവരുത്.

Ads by Google
Thursday 30 May 2019 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW