Tuesday, August 20, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 08.20 AM

''എല്ലാവരും പറഞ്ഞു, നീതി തരാമെന്ന്, കെവിന്റെ മരണത്തിനു കാരണക്കാരനായ എസ്.ഐ വീണ്ടും പോലീസില്‍ എത്തുന്നു, ഇതാണോ ഞങ്ങള്‍ക്കു ലഭിച്ച നീതി'' ; തകര്‍ന്ന മനസോടെ ഭാര്യ നീനു

uploads/news/2019/05/311504/neenu.jpg

കോട്ടയം: ''ഇതാണോ ഞങ്ങള്‍ക്കു ലഭിച്ച നീതി'' - കെവിന്‍ കേസില്‍ ആരോപണവിധേയനായി സര്‍വീസില്‍ നിന്നു പുറത്താക്കിയ എസ്.ഐ. ഷിബുവിനെ തിരിച്ചെടുത്തറിഞ്ഞ കെവിന്റെ ഭാര്യ നീനു ചോദിക്കുന്നു. ''എല്ലാവരും പറഞ്ഞു, നീതി തരാമെന്ന്, കെവിന്‍ ചേട്ടന്റെ മരണത്തിനു കാരണക്കാരനായ എസ്.ഐ വീണ്ടും പോലീസില്‍ എത്തുന്നു, ഇതാണോ നീതി. തന്നെ ബലമായി വീട്ടുകാര്‍ക്ക് പിടിച്ചുകൊണ്ടു പോകാന്‍ അനുവാദം കൊടുത്തത് ഈ ഉദ്യോഗസ്ഥനാണ്.

പ്രായപൂര്‍ത്തിയായ ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ നിയമസഹായം ചെയ്യേണ്ട ഉദ്യോഗസ്ഥനാണ് തന്റെ വീട്ടുകാര്‍ക്കൊപ്പം നിന്നത്. ഒടുവില്‍ കെവിന്‍ ചേട്ടനെ എന്നെന്നേക്കുമായി ഇല്ലാതാക്കി. മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയപ്പോഴും കോടതിയില്‍ മൊഴി കൊടുത്തപ്പോഴുംതാന്‍ പറഞ്ഞതാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്ത ക്രൂരത. അന്ന് ഇയാളെ പുറത്താക്കിയപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു. ഇങ്ങനെ തരംതാഴ്ത്തി തിരിച്ചെടുക്കാനാണെങ്കില്‍ എന്തിനാ പുറത്താക്കിയത്'' തകര്‍ന്ന മനസോടെ നീനു മാധ്യമങ്ങളോടു പറഞ്ഞു.

കെവിന്‍ കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കാട്ടിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ എസ്.ഐ: എം.എസ്. ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവും ശക്തമാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും തീരുമാനത്തിനെതിരെ രംഗത്തുവന്നു.

അതിനിടെ ഷിബുവിനെതിരെ വകുപ്പുതല ശിക്ഷ നടപടി സ്വീകരിച്ച് എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെ ഉത്തരവിറക്കി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്.ഐയായി ഷിബുവിനെ തരംതാഴ്ത്തി ഇടുക്കി ജില്ലയില്‍ നിയമനം നല്‍കി. നേരത്തെ ഷിബുവിന് ജില്ലയില്‍ പുനര്‍നിയമനം നല്‍കരുതെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.ജിയോട് ആവശ്യപ്പെട്ടിരുന്നു. എസ്.ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ, കെവിന്റെ മാതാപിതാക്കളും സഹോദരിയും ഇന്നലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പരാതിയും നല്‍കി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഇവര്‍ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW