Tuesday, August 20, 2019 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 01.06 AM

ക്രിക്കറ്റ്‌ അങ്കം തുടങ്ങാന്‍ മണിക്കൂറുകള്‍മാത്രം

uploads/news/2019/05/311409/in2.jpg

ലണ്ടന്‍: ലോകം ഇംഗ്ലണ്ടിലേക്കു ചുരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ വൈകിട്ട്‌ മൂന്നു മുതല്‍ നടക്കുന്ന മത്സരത്തോടെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ അങ്കം തുടങ്ങും.
ഏകദിന ക്രിക്കറ്റിലെ കന്നിക്കിരീടം എന്ന ലക്ഷ്യവുമായാണ്‌ ഇംഗ്ലണ്ട്‌ ഇന്നിറങ്ങുക. കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ്‌ ഇംഗ്ലണ്ട്‌്. ഏകദിന ലോകകപ്പില്‍ ആറു കിരീടമെന്ന ലക്ഷ്യവുമായാണ്‌ ഓസ്‌ട്രേലിയ എത്തുന്നത്‌. പഴയ പ്രതാപമില്ലെങ്കിലും ഓസീസിനെ എഴുതിത്തള്ളിയിട്ടില്ല. ലോകകപ്പില്‍ കുറഞ്ഞ ചിന്തയൊന്നും ഇന്ത്യക്കും നായകന്‍ വിരാട്‌ കോഹ്‌ലിക്കുമില്ല. നായകനായി കോഹ്‌ലിയുടെ ആദ്യ ലോകകപ്പാണിത്‌. ജൂണ്‍ അഞ്ചിന്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്‌ ഇന്ത്യയുടെ ആദ്യ മത്സരം. ദൗര്‍ഭാഗ്യം നിഴല്‍ പോലെ പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കും ഒരേയൊരു ലക്ഷ്യം. കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പ്‌ ന്യൂസിലന്‍ഡും ലോക ക്രിക്കറ്റില്‍ സാന്നിധ്യമായിത്തുടങ്ങിയ അഫ്‌ഗാനിസ്‌ഥാനും എതിരാളികളുടെ ഉറക്കം കെടുത്തും. കറുത്ത കുതിരകളാകാന്‍ ബംഗ്ലാദേശും മുന്‍ ചാമ്പ്യന്‍ പാകിസ്‌താനും ഒരുങ്ങി. അവസാന സന്നാഹ മത്സരത്തില്‍ 421 റണ്ണെടുത്ത വെസ്‌റ്റിന്‍ഡീസ്‌ പ്രതാപ കാലത്തേക്കുള്ള തിരിച്ചുവരവിലാണ്‌. റൗണ്ട്‌ റോബിന്‍ അടിസ്‌ഥാനത്തിനുള്ള മത്സരത്തില്‍ ആദ്യ നാല്‌ സ്‌ഥാനക്കാര്‍ സെമി കളിക്കും. ജൂലൈ 14 നു ലോര്‍ഡ്‌സില്‍ ഫൈനല്‍.

Ads by Google
Thursday 30 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW