Monday, August 05, 2019 Last Updated 58 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.40 PM

പെണ്‍കുട്ടികള്‍ പുഷ് അപ് എടുത്താല്‍ എന്താ കുഴപ്പം ? 3 മാസം കൊണ്ട് 20 കിലോ ഭാരം കുറച്ച് ആലിയ ഭട്ട്

''ബോളിവുഡിലെ യുവതാരനിരയില്‍ ശ്രദ്ധേയയാണ് ആലിയ ഭട്ട്. ശരീരസൗന്ദര്യം അരങ്ങുവാഴുന്ന ഹിന്ദിസിനിമാ ലോകത്ത് ആലിയയുടെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ ചര്‍ച്ചാവിഷയമാണ്. ആരോഗ്യത്തിലും സൗന്ദര്യത്തിലും ഒരുപോലെ തിളങ്ങുന്ന ആലിയയുടെ വിശേഷങ്ങള്‍...''
Alia Bhatt, Weight Loss

ബോളിവുഡിലൂടെ ജനശ്രദ്ധ ആകര്‍ഷിസുന്ദരി, ആലിയ ഭട്ട്. യുവതാരങ്ങള്‍ക്കിടയിലെ ഹീറോയിന്‍. വടിവൊത്ത ശരീരഭംഗികൊണ്ടും സൗന്ദര്യംകൊണ്ടും ഇന്നും ആരാധകരുടെ മനം കവരുന്ന കൊച്ചു സുന്ദരി.

17-ാം വയസിലാണ് ബോളിവുഡിലേക്ക് ആലിയയുടെ ചുവടുവയ്പ്പ്. സംവിധായകന്‍ കരണ്‍ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' ലേക്കുള്ള ഷോര്‍ട്‌ലിസ്റ്റില്‍ ആലിയയുടെ പേര്. ആ സമയത്ത് 68 കിലോ ആയിരുന്നു ആലിയയുടെ ശരീരഭാരം. 'തടി കുറച്ചാല്‍ നീ തന്നെ നായിക' എന്നു കരണ്‍ പറഞ്ഞതോടെ രണ്ടും കല്‍പിച്ചിറങ്ങി ആലിയ. കഠിന പ്രയത്‌നഫലമായി 20 കിലോ കുറച്ച് 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' എന്ന സിനിമയിലുടെ ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ചു.

മൂന്നുമാസം കൊണ്ട് കുറച്ചത് ഇരുപത് കിലോ


''ഡയറ്റ്, വ്യായമം, ഫിറ്റ്‌നസ് ഫോര്‍മുല കൃത്യമായി പാലിച്ചതോടെ 3 മാസം കൊണ്ട് 20 കിലോ ഭാരം കുറച്ചു. അഭിനയജീവിതം തുടങ്ങിയതോടെയാണ് സൗന്ദര്യസംരക്ഷണത്തില്‍ ഞാന്‍ ശ്രദ്ധചെലുത്തിയത്. അതിന്റെ ആദ്യപടി വണ്ണം കുറയ്ക്കല്‍ പ്രക്രിയയാണ്.

അല്പം കഷ്ടപ്പെടേണ്ടിയും വന്നു. തടി കുറയ്ക്കുന്നതിനായി വിശന്നിരിക്കേണ്ടതില്ല. ധാരാളം പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്‌സും നിറഞ്ഞ ഡയറ്റിങിലൂടെ ആര്‍ക്കും വണ്ണം കുറയ്ക്കാന്‍ കഴിയും. അതിന് ഉദാഹരണമാണ് ഞാന്‍. ഭക്ഷണക്രമത്തില്‍ പരിധി നിശ്ചയിക്കുകയാണ് പ്രധാനം.

വ്യായാമവും യോഗയും


ആരോഗ്യകാര്യത്തില്‍ വ്യായാമത്തിനാണ് പ്രാധാന്യം. വ്യായാമത്തിലൂടെ സൗന്ദര്യം നിലനിര്‍ത്താം. ഡാന്‍സ്, നീന്തല്‍, യോഗ എന്നി വ്യായാമരീതികളാണ് ഞാന്‍ പിന്തുടരുന്നത്. ആഴ്ചയില്‍ 3 അല്ലെങ്കില്‍ 4 തവണ ജിം വര്‍ക്കൗട്ടിന് സമയ കണ്ടെത്താറുണ്ട്. ദിവസവും 40 മിനിറ്റ് കാര്‍ഡിയോ വ്യായാമം ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പിനെ നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടാനും സഹായകമാകുന്നു.
Alia Bhatt, Weight Loss

ശരീരത്തെയും മനസിനേയും എന്നും മനോഹരമാക്കുന്നത് യോഗരീതികളിലൂടെയാണ്. യോഗ പരിശീലനത്തില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തിരക്കേറിയ ജീവിതത്തിന്റെ ഇടയില്‍ മനസിന്റെ ആരോഗ്യത്തിന് ഫലപ്രദം യോഗയാണ്.

ഫിറ്റ്‌നെസ് രീതികളില്‍ മികച്ചതും ലളിതം യോഗതന്നെ. മാനസിക പിരിമുറുക്കംഅനുഭവപ്പെടുമ്പോള്‍ യോഗ ചെയ്യുകയാണ് പതിവ്. യോഗയിലുടെ മനസ് ശാന്തമാക്കുവാന്‍ സാധിക്കുന്നു.

അഷ്ടാംഗ യോഗരീതിയില്‍ പ്രത്യേക പരിശീലനവുമുണ്ട്. അവ ശക്തിയും വഴക്കവുമുള്ള ശരീരം വാര്‍ത്തെടുക്കാന്‍ കഴിയും. കൂടുതല്‍ ഇഷ്ടം ആന്റി ഗ്രാവിറ്റി യോഗയായ ശീര്‍ഷാസനമാണ്. കൂടാതെ ചക്രാസന, സൂര്യനമസ്‌കാരം, പ്രാണായാമം, ധ്യാനം തുടങ്ങിയവയും ചെയ്യുന്നു.

ആഹാരം പ്രിയം


എല്ലാവരെയും പോലെ സ്വാദിഷ്ടമായ ആഹാരത്തോടു താല്‍പര്യമുള്ള വ്യക്തിതന്നെയാണ് ഞാനും. എങ്കിലും ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെ മതിയാവൂ. അമിത ആഹാരം ശരീരത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ആ റിസ്‌കിന് തയാറല്ല. ചിട്ടയായ ഭക്ഷണക്രമമാണ് ശീലിക്കുന്നത്. പഞ്ചസാര, എണ്ണ, ജങ്ക് ഫുഡ് തുടങ്ങിയ ആഹാരവസ്തുകള്‍ തിര്‍ത്തും ഒഴിവാക്കി. ദിവസവും ധാരാളം വെള്ളം കുടിക്കും.

ക്രമീകരിച്ച ഭക്ഷണരീതി അനുസരിച്ചാണ് ആഹാരം. ഉണരുമ്പോള്‍ ഒരു ഗ്ലാസ് വെജിറ്റബള്‍ ജ്യൂസ് അലെങ്കില്‍ ഒരു കപ്പ് ഹെര്‍ബല്‍ ചായയ്‌ക്കൊപ്പം മുട്ടയുടെ വെള്ളയോ വെജിറ്റബിള്‍ സാന്‍വിജോ കഴിക്കും. എകദേശം 11 മണിക്ക് ചെറിയ ബൗളില്‍ പഴങ്ങള്‍ അലെങ്കില്‍ ഇഡലിയും സാമ്പറും. ഉച്ചഭക്ഷണത്തിന് നെയ്യ് ചേര്‍ക്കാത്ത റൊട്ടിയും ഒരു കപ്പ് സൂപ്പൂം.

Alia Bhatt, Weight Loss

ചിലപ്പോള്‍ വേവിച്ച പച്ചക്കറിയും തൈരും. വൈകുന്നേരം മധുരം ചേര്‍ക്കാത്ത ചായ. രാത്രി ഭക്ഷണം ഉച്ചയ്ക്കുണ്ടായിരുന്നതു തന്നെ. രാത്രിഭക്ഷണം ഉറങ്ങുന്നതിന് 2 മണിക്കൂര്‍ മുന്‍പ് കഴിക്കണമെന്നതു നിര്‍ബന്ധം.

വെജിറ്റേറിയന്‍ ഫുഡ് കഴിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. പഴവര്‍ഗങ്ങളും പ്രിയപ്പെട്ടവതന്നെ. എണ്ണയും പഞ്ചസാരയും ഉപയോഗിക്കാത്ത കൂട്ടത്തിലാണ് ഞാന്‍. പഴവര്‍ഗങ്ങള്‍, ഓട്‌സ്, സാലഡ് എന്നിവയാണ് കൂടുതല്‍ ഉപയോഗിക്കുക.

മുടിയെന്‍ അഴക്


ശരീരത്തിന് നല്‍ക്കുന്ന പരിചരണം മുടിയുടെ സംരക്ഷണകാര്യത്തിലും മറക്കാറില്ല. ദിവസേനയുള്ള യാത്രയും ഷൂട്ടിംഗ് തിരക്കും മുടിക്ക് മങ്ങലേക്കാന്‍ കാരണമാവുന്നുണ്ട്.

കെമിക്കല്‍സ് അടങ്ങാത്ത പ്രത്യേക ഷാംപു മാത്രമാണ് ഞാന്‍ ഉപയോഗിക്കുക. അമ്മയാണ് എന്റെ മുടിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്താറുള്ളത്. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസും ഉണ്ടാകും. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലുടെയും ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരത്തെ വാര്‍ത്തെടുക്കാന്‍ കഴിയും. അതുതന്നെയാണ് എന്റെ സൗന്ദര്യ-ആരോഗ്യ രഹസ്യവും.

ശീലങ്ങള്‍


ആഴ്ചയിലെ എല്ലാദിവസവും കൃത്യമായ പ്ലാനിംഗിലൂടെ വര്‍ക്ക്ഔട്ട് ചെയ്യാറുണ്ട്. ആ ശീലങ്ങള്‍ ഒരിക്കലും തെറ്റിക്കാറില്ല. വ്യായാമമാണെങ്കിലും യോഗയാണെങ്കിലും അവ കൃത്യമായി ചെയ്യുന്നതിലാണ് പ്രാധാന്യം. ഏതെങ്കിലും സമയങ്ങളില്‍ ചെയ്യേണ്ടവയല്ല ഇവയോക്കെ. ചിട്ടയായ ക്രമത്തില്‍ ചെയ്യുന്നതുവഴി ശരീരത്തിനും മനസിനും ഒരേപോലെ ആരോഗ്യം ശീലിക്കാന്‍ കഴിയും.
Alia Bhatt, Weight Loss

വ്യായാമക്രമം


അഞ്ച് മിനിറ്റ് വാംഅപ് ആണ്. പതിവായി ഒരു രീതിതന്നെയാണ് വാം അപ്പില്‍. ഓട്ടവും അതിനൊപ്പം ഉണ്ട്. മൂന്ന് കിലോമീറ്റര്‍ ഓടും. അതിനു ശേഷം പുഷ് അപ്പ്. പത്ത് വതണ വീതം മൂന്ന് സെറ്റ്.

പെണ്‍കുട്ടികള്‍ ഇത്ര പുഷ് അപ് എടുക്കില്ലെന്ന് ചിലര്‍ വെല്ലു വിളിക്കാറുണ്ട്. എന്നാല്‍ വര്‍ഷങ്ങളായുള്ള എന്റെ ശീലമാണിത്. പുള്‍ഡൗണ്‍ പതിനഞ്ച് വീതം മൂന്ന് സെറ്റ്. ട്രൈപ്‌സ് പുഷ് ഡൗണ്‍ 12 വീതം മൂന്ന് സെറ്റ്. ഇത്രയുമായാല്‍ എന്റെ വ്യായാമക്രമം പൂര്‍ത്തിയായി. ഇവയെല്ലാം ഉണ്ടെങ്കിലും ശരിയായ ഉറക്കം എറ്റവും ആവശ്യമായ ഒന്നാണ്.

എന്റെ കാര്യത്തില്‍ ഉറക്കവും കൃത്യമായി ചെയ്യാന്‍ മറക്കാറില്ല. ഉറക്കമാണ് നമ്മുടെ അന്നത്തെ ദിവസം എങ്ങനെയാകണമെന്ന് തിരുമാനിക്കുന്നത്. നല്ല ഉറക്കത്തിലുടെ നല്ലൊരു ദിവസം ശീലിക്കുന്ന വ്യക്തിയാണ് ഞാനും.

വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളുമാണ് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും മറ്റൊരു രഹസ്യം. പ്രിയപ്പെട്ടവരുടെ സാന്നിധ്യം തീര്‍ച്ചയായും എനിക്ക് ശക്തി പകരുന്നു''.

കടപ്പാട്:
വിവിധ വെബ്‌സൈറ്റുകള്‍ .

Ads by Google
Wednesday 29 May 2019 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW