Wednesday, August 21, 2019 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.09 AM

ഷെഹബാസ്‌ ഷെരീഫിനെതിരേ അറസ്‌റ്റ് വാറണ്ടിനു നീക്കം

ലാഹോര്‍: അഴിമതിക്കേസില്‍ ജാമ്യമെടുത്തു ലണ്ടനിലേക്കു കടന്ന പ്രതിപക്ഷനേതാവും പി.എം.എല്‍-എന്‍ തലവനുമായ ഷെഹബാസ്‌ ഷെരീഫിനെതിരേ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കണമെന്ന്‌ അഴിമതിവിരുദ്ധ കോടതിയോട്‌ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ. ചികില്‍സയ്‌ക്കെന്ന പേരില്‍ ലണ്ടനില്‍ തുടരുന്ന ഷെഹ്‌ബാസ്‌ അവിടെ സ്വതന്ത്രമായി വിലസുകയാണെന്നും അഴിമതിവിരുദ്ധ വിഭാഗം.
2013 മുതല്‍ 2018 വരെ പാക്‌ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു ഷെഹബാസ്‌ ഷെരീഫ്‌ (67). ഈ സമയത്ത്‌ മക്കളുടെ റംസാന്‍ ഷുഗര്‍ മില്ലിലേക്കു പൊതുഖജനാവില്‍നിന്നുള്ള പണം ഉപയോഗിച്ചു പാലം നിര്‍മിച്ചെന്നാണ്‌ ഷെഹബാസിനെതിരായ കേസ്‌.
മറ്റ്‌ ഒമ്പതുപേര്‍ക്കൊപ്പമാണ്‌ ഷെഹ്‌ബാസിനെതിരേ കോടതി കുറ്റം ചുമത്തിയത്‌. 2018 ഒക്‌ടോബര്‍ അഞ്ചിന്‌ എന്‍.എ.ബി. അറസ്‌റ്റ്‌ ചെയ്‌ത ഷെഹ്‌ബാസിനെ ഫെബ്രുവരി 14ന്‌ ജാമ്യത്തില്‍ വിട്ടു.
മുതിര്‍ന്ന സഹോദരന്‍ നവാസ്‌ ഷെരീഫ്‌ പനാമ പേപ്പര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലായതോടെയാണ്‌ ഷെഹബാസ്‌ ഷെരീഫ്‌ പാര്‍ട്ടിയുടെ തലപ്പത്തെത്തിയത്‌.

Ads by Google
Wednesday 29 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW