Thursday, August 22, 2019 Last Updated 32 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 12.48 AM

പാകിസ്‌താനിലെ ഗുരു നാനക്‌ കൊട്ടാരം ഭാഗികമായി തകര്‍ത്തു

uploads/news/2019/05/310959/3.jpg

ലാഹോര്‍: പാകിസ്‌താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ അതി പുരാതനമായ ഗുരു നാനക്‌ കൊട്ടാരം ഭാഗികമായി തകര്‍ത്തു. വിലപിടിപ്പുള്ള വാതിലുകളും ജനാലകളും മോഷ്‌ടിച്ചു വിറ്റു.
നാലു നൂറ്റാണ്ടിലേറെ മുമ്പു നിര്‍മിച്ച കൊട്ടാരത്തിന്റെ ചുവരുകള്‍ സിഖ്‌ മത സ്‌ഥാപകനായ ഗുരു നാനക്കിന്റെയും നിരവധി ഹിന്ദു ഭരണാധികാരികളുടെയും ചിത്രങ്ങളാല്‍ അലംകൃതമായിരുന്നു. ലാഹോറില്‍നിന്നു നൂറു കിലോമീറ്ററോളം അകലെയുള്ള നാരോവാല്‍ നഗരത്തിലെ ഈ വസതി ലോകമെമ്പാടുമുള്ള സിഖുകാരെ ആകര്‍ഷിച്ചിരുന്നതാണ്‌. ഇതിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച രേഖകള്‍ അധികൃതരുടെ പക്കല്‍ ലഭ്യമല്ല.
ഉദ്യോഗസ്‌ഥരുടെ മൗനാനുവാദത്തോടെ, വലിയ പിടിപാടുള്ളവരാണ്‌ കെട്ടിടം തകര്‍ത്തതെന്നാണ്‌ ആരോപണം. നാലു നിലക്കെട്ടിടത്തിന്റെ മൂന്നു നിലകള്‍ ഏതാണ്ടു പൂര്‍ണമായും തകര്‍ത്ത നിലയിലാണ്‌.

Ads by Google
Tuesday 28 May 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW