Thursday, August 22, 2019 Last Updated 15 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 12.48 AM

യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

uploads/news/2019/05/310958/2.jpg

ബ്രസല്‍സ്‌(ബെല്‍ജിയം): ഞായറാഴ്‌ച നടന്ന യൂറോപ്യന്‍ യൂണിയന്‍(ഇ.യു.) തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ലെന്ന്‌ ആദ്യഫലസൂചനകള്‍.
ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുപോലെ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പില്‍ നിരവധി ദേശീയ പാര്‍ട്ടികളുടെ സഖ്യമായ സെന്റര്‍ റൈറ്റ്‌ യൂറോപ്യന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയാണ്‌ 179 സീറ്റ്‌ നേടി മുന്നിലെത്തിയത്‌. 150 സീറ്റ്‌ നേടിയ സെന്റര്‍ ലെഫ്‌റ്റ്‌ പ്രോഗ്രസീവ്‌ അലയന്‍സ്‌ ഓഫ്‌ സോഷ്യലിസ്‌റ്റ്‌സ്‌ ആന്‍ഡ്‌ ഡെമോക്രാറ്റ്‌സ്‌ രണ്ടാമതും എത്തി. ഇരുവരും ചേര്‍ന്നാലും 751 അംഗ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. അലയന്‍സ്‌ ഓഫ്‌ ലിബറല്‍സ്‌ ആന്‍ഡ്‌ ഡെമോക്രാറ്റ്‌സ്‌ ഫോര്‍ യൂറോപ്പ്‌ 107 സീറ്റില്‍ ജയിച്ചു മൂന്നാമതായി. കഴിഞ്ഞതവണയില്‍നിന്ന്‌ ഇരട്ടിവോട്ട്‌വിഹിതം സ്വന്തമാക്കി 70 സീറ്റുകള്‍ കരസ്‌ഥമാക്കിയ ഗ്രീന്‍ അലയന്‍സാന്‌ നാലാമത്‌. എങ്കിലും ഭൂരിപക്ഷം അംഗങ്ങളും യൂറോപ്യന്‍ യൂണിയന്‍ അനുകൂലികളായതിനാല്‍ ഇ.യുവിന്റെ നിലനില്‍പിനു ഭീഷണിയില്ല. ഇറ്റലി, ഫ്രാന്‍സ്‌, യു.കെ. എന്നിവിടങ്ങളില്‍ ദേശീയവാദികള്‍ നേട്ടം കൊയ്‌തു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഓരോ അംഗരാജ്യത്തിനും നിശ്‌ചിതശതമാനം സീറ്റുകള്‍ അനുവദിച്ചിരിക്കുകയാണ്‌. ഓരോ രാജ്യത്തും വേവ്വേറയാണ്‌ വോട്ടിങ്‌ നടക്കുന്നതും. പ്രധാനഅംഗരാജ്യങ്ങളിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്‌ചയാണ്‌ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചിട്ടുള്ളത്‌.ബ്രെക്‌സിറ്റ്‌ പ്രതിസന്ധിയ്‌ക്കിടെ യൂറോപ്യന്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത കണ്‍സര്‍വേറ്റീവ്‌, ലേബര്‍ പാര്‍ട്ടികള്‍ക്കു വന്‍തിരിച്ചടിയേറ്റു. 73 സീറ്റ്‌ അനുവദിച്ചിട്ടുള്ള ബ്രിട്ടനില്‍ നിഗല്‍ ഫാറാജിന്റെ ബ്രെക്‌സിറ്റ്‌ പാര്‍ട്ടിയാണ്‌ 28 സീറ്റ്‌ നേടി മുന്നിലെത്തിയത്‌. ലിബറല്‍ ഡെമോക്രാറ്റുകള്‍ 14 സീറ്റ്‌ നേടി.
കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിക്ക്‌ മൂന്നുസീറ്റ്‌ മാത്രം ലഭിച്ചപ്പോള്‍ (കഴിഞ്ഞതവണയിലും 15 കുറവ്‌) ലേബര്‍ പാര്‍ട്ടിക്ക്‌ 10 സീറ്റ്‌ ലഭിച്ചു(8 കുറവ്‌). ബ്രിട്ടനിലെ 64 സീറ്റുകളിലെ ഫലമാണ്‌ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്‌. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി അഞ്ചാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡില്‍ ഇ.യു. അനുകൂലികള്‍ക്കു വന്‍ ഭൂരിപക്ഷം ലഭിച്ചതും യു.കെയില്‍ പ്രതിസന്ധിക്കു കാരണാമാകും. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒക്‌ടോബര്‍ വരെ നീട്ടിയ പശ്‌ചാത്തലത്തിലാണു ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്‌.

Ads by Google
Tuesday 28 May 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW