Friday, August 23, 2019 Last Updated 20 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 12.48 AM

മാല്‍വേര്‍ നിറഞ്ഞ പഴയ ലാപ്‌ടോപ്പിന്‌ വില 8.34 കോടി!

uploads/news/2019/05/310956/internws280519.jpg

ന്യൂയോര്‍ക്ക്‌: ലോകത്തെ വിറപ്പിച്ച മാല്‍വേറുകളെല്ലാം ആ ലാപ്‌ടോപ്പിലുണ്ട്‌. പഴക്കം 11 വര്‍ഷം. പക്ഷേ, ലേലത്തുക കുതിച്ചുകയറുകയാണ്‌. ഒടുവില്‍ റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ അത്‌ 8.34 കോടി രൂപയിലെത്തിയിട്ടുണ്ട്‌.

ബ്ലാക്ക്‌ എനര്‍ജി, വാന്നാക്രൈ, ഐലവ്‌യു, മൈഡൂം, സോബിഗ്‌, ഡാര്‍ക്ക്‌ ടെക്വില തുടങ്ങിയ മാല്‍വേറുകളാണ്‌ വിന്‍ഡോസ്‌ എക്‌സ്‌പി ഓപ്പറേറ്റിങ്‌ സിസ്‌റ്റം ഉപയോഗിക്കുന്ന 2008 മോഡല്‍ സാംസങ്‌ എന്‍സി-14 ലാപ്‌ടോപ്പിലുള്ളത്‌.

വൈഫൈ അടക്കം നെറ്റുവര്‍ക്കുകളുമായി ബന്ധിപ്പിക്കാതെയാണു ലാപ്‌ടോപ്പ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കാരണം അതിലുള്ള മാല്‍വേറുകള്‍ ഇതുവരെ 695.35 കോടി രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌.

തൊട്ടാല്‍ പണം പോകുന്ന ഈ ലാപ്‌ടോപ്പിനോട്‌ താല്‍പര്യം അറിയിച്ചിരിക്കുന്നവരും വമ്പന്മാരാണെന്നാണു സൂചന. ഗവേഷണ ആവശ്യത്തിന്‌ ഉപയോഗിക്കുന്നവരാണു ലാപ്‌ടോപ്പില്‍ താല്‍പര്യമറിയിച്ചിട്ടുള്ളതെന്നാണു ലേലസ്‌ഥാപനം അറിയിച്ചിരിക്കുന്നത്‌. സൈബര്‍ സുരക്ഷാ സ്‌ഥാപനം ഡീപ്‌ ഇന്‍സ്‌റ്റിങ്ങിന്റെ സഹായത്തോടെയാണു ലേലം.

മാല്‍വേര്‍: കമ്പ്യുട്ടറുകള്‍ക്ക്‌ തകരാറുകള്‍ സൃഷ്‌ടിക്കുകയും സിസ്‌റ്റം ക്രാഷുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെയാണു മലിഷ്യസ്‌ സോഫ്‌റ്റ്‌വേര്‍ അല്ലെങ്കില്‍ മാല്‍വേറുകള്‍ എന്നു വിളിക്കുന്നത്‌. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ കമ്പ്യൂട്ടര്‍ സിസ്‌റ്റം തകരാറിലാക്കാന്‍ ഇവയ്‌ക്കു കഴിയും.

Ads by Google
Tuesday 28 May 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW