Tuesday, August 20, 2019 Last Updated 30 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 07.34 AM

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ കുറവ് ; ദേവസ്വം ഓഡിറ്റ് വിഭാഗം ഇന്നു സ്‌ട്രോങ് റൂം പരിശോധന നടത്തും

uploads/news/2019/05/310863/sabarimala.jpg

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തല്‍. 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണു കണ്ടെത്തിയത്. ഭക്തര്‍ വഴിപാടായും ഭണ്ഡാരം വഴിയും നല്‍കിയതാണിവ. സ്വര്‍ണവും വെള്ളിയും സ്‌ട്രോങ് റൂമിലേക്ക് മാറ്റിയതിനു രേഖകളുമില്ല. ഇതേത്തുടര്‍ന്നു െഹെക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം ഇന്നു സ്‌ട്രോങ് റൂം പരിശോധന നടത്തും.

എന്നാല്‍ പരിശോധന നടത്താതെ എങ്ങനെയാണു കുറവുണ്ടെന്നത് കണ്ടെത്തിയതെന്ന് തനിക്കറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരാണ് ഈ നിഗമനത്തിലെത്തിയതെന്നും അറിയില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറില്‍നിന്നു വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു തരി സ്വര്‍ണം പോലും ശബരിമലയില്‍ നിന്നു നഷ്ടപ്പെട്ടില്ലെന്നും. ഉണ്ടായെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.

വഴിപാട് സ്വര്‍ണവും വെള്ളിയും എവിടേക്കാണു കൊണ്ടുപോയതെന്ന് രേഖകളിലില്ല. ഈ സ്വര്‍ണം സ്‌ട്രോങ് റൂമിലേക്ക് എത്തിയോ എന്നാണ് ഇനി പരിശോധിക്കേണ്ടത്. ഇന്ന് ഉച്ചയ്ക്ക് 12-നാണ് സ്‌ട്രോങ് റൂം മഹസര്‍ പരിശോധിക്കുക. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ സ്‌ട്രോങ് റൂം മഹസര്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലാണ്. ഇവിടെ എത്തിയാകും പരിശോധന. 2017 മുതലുള്ള കണക്കുകളിലാണു പൊരുത്തക്കേടുള്ളത്. വഴിപാടായി ഭക്തര്‍ ശബരിമല ക്ഷേത്രത്തിനു നല്‍കുന്ന സ്വര്‍ണത്തിന് 3 എ രസീത് നല്‍കും. തുടര്‍ന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടേയും അളവ് ശബരിമലയുടെ നാലാം നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും.

ഇങ്ങനെ രേഖപ്പെടുത്തിയ സ്വര്‍ണം, വെള്ളി എന്നിവ സ്‌ട്രോങ് റൂമിലേക്ക് മാറ്റുകയോ ശബരിമല ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താല്‍ അത് എട്ടാം കോളത്തില്‍ രേഖപ്പെടുത്തണം എന്നുമാണ് വ്യവസ്ഥ. എന്നാല്‍, 40 കിലോ സ്വര്‍ണത്തിന്റെ കാര്യം രേഖകളിലില്ല. ഈ സാഹചര്യത്തിലാണ് സ്‌ട്രോങ് റൂം മഹസര്‍ പരിശോധിക്കുന്നത്. സ്‌ട്രോങ്‌റൂം മഹസറില്‍ ഈ സ്വര്‍ണം എത്തിയതിനു രേഖയില്ലെങ്കില്‍ മാത്രമാകും തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW