Thursday, August 22, 2019 Last Updated 11 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 01.04 AM

ഗര്‍ഭഛിദ്രത്തിനെതിരേ വീണ്ടും മാര്‍പാപ്പ

uploads/news/2019/05/310797/in3.jpg

വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നു വീണ്ടും ഫ്രാന്‍സിസ്‌ മാര്‍പാപ്പ. കുരുന്നു ജീവനെ ഭ്രൂണാവസ്‌ഥയില്‍ത്തന്നെ നശിപ്പിക്കുന്നതു വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ കൊലപാതകം നടത്തുന്നതിനു തുല്യമാണ്‌. പ്രശ്‌നപരിഹാരത്തിനു വാടകക്കൊലയാളിയെ നിയോഗിക്കുന്നതു പോലെയാണു ഭ്രൂണഹത്യയെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കുടുംബത്തിന്റെ ചരിത്രംതന്നെ മാറ്റിയെഴുതാന്‍ ശേഷിയുള്ള സമ്മാനമാണ്‌ ഓരോ ശിശുവും. ആ അര്‍ഥത്തില്‍ എല്ലാ കുരുന്നുകളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്‌ത്‌ പരിപാലിക്കണമെന്നും മാര്‍പാപ്പ ഓര്‍മിച്ചു. കഴിഞ്ഞവര്‍ഷം ഒക്‌ടോബറിലും ഗര്‍ഭഛിദ്രം സംബന്ധിച്ച്‌ വാടകക്കൊലയാളി പരാമര്‍ശം മാര്‍പാപ്പ നടത്തിയിരുന്നു.

Ads by Google
Monday 27 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW