Monday, August 26, 2019 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 01.04 AM

സൗദി ജിസാന്‍ വിമാനത്താവളത്തില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

ദുബായ്‌: ഇറാനുമായി യോജിച്ചുനീങ്ങുന്ന യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയുടെ ജിസാന്‍ വിമാനത്താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയെന്നു റിപ്പോര്‍ട്ട്‌. ഇതേക്കുറിച്ച്‌ സൗദി പ്രതികരിച്ചിട്ടില്ല.
നാലു വര്‍ഷമായി യെമനിലെ ഹൂതി വിമതര്‍ക്കെതിരേ പോരാട്ടത്തിലാണു സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍. രാജ്യാന്തര പിന്തുണയുണ്ടായിരുന്ന യെമന്‍ സര്‍ക്കാരിനെ 2014 -ല്‍ ഹൂതികള്‍ അട്ടിമറിച്ചതോടെയാണിത്‌.
തങ്ങള്‍ക്കെതിരായ നീക്കങ്ങളെ സര്‍വശക്‌തിയോടെയാണു ഹൂതികളും നേരിടുന്നത്‌. രണ്ടാഴ്‌ചയായി സൗദി നഗരങ്ങളിലേക്ക്‌ അവര്‍ ശക്‌തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്‌.
സൗദിയുടെ നജ്‌റാന്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തുമെന്ന്‌ വ്യാഴാഴ്‌ച ഹൂതികള്‍ ഭീഷണി മുഴക്കിയിരുന്നു. സൗദി തലസ്‌ഥാനമായ റിയാദില്‍നിന്ന്‌ 840 കിലോമീറ്റര്‍ അകലെ യെമന്‍ അതിര്‍ത്തിക്കടുത്താണ്‌ നജ്‌റാന്‍ വിമാനത്താവളം. ഇവിടെ വിമതരുടെ ആക്രമണം പതിവാണ്‌.
ഈ മാസം ആദ്യം റിയാദിലെ എണ്ണ പൈപ്പ്‌ ലൈനും ഹൂതികള്‍ ആക്രമിച്ചിരുന്നു. യെമനില്‍ നാലുവര്‍ഷമായി തുടരുന്ന പോരാട്ടങ്ങള്‍ക്കിടെ പതിനായിരക്കണക്കിന്‌ ആളുകള്‍ കൊല്ലപ്പെട്ടെന്നാണു യു.എന്നിന്റെ കണക്ക്‌. ഇവരിലേറെയും സാധാരണക്കാരാണ്‌.

Ads by Google
Monday 27 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW