Thursday, August 22, 2019 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 01.04 AM

രണ്ടാമത്‌ എയില്‍സ്‌-ഫോര്‍ഡ്‌ മരിയന്‍ തീര്‍ഥാടനം ഭക്‌തിസാന്ദ്രമായി

ലണ്ടന്‍: എയില്‍സ്‌ഫോര്‍ഡ്‌ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക്‌ ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാമത്‌ എയില്‍സ്‌ഫോര്‍ഡ്‌ തീര്‍ഥാടനം ഭകതിസാന്ദ്രമായി. തീര്‍ഥാടനത്തിനു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ഒന്നാമത്‌ മരിയന്‍ പ്രഭാഷണം ഫാ. ജോര്‍ജ്‌ പനക്കല്‍ വി. സി. നടത്തി. തുടര്‍ന്ന്‌ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ സമൂഹ ബലിയര്‍പ്പണം നടന്നു.
ഗ്രേറ്റ്‌ ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ ഫാ. ജിനോ അരീക്കാട്ട്‌ എം. സി. ബി. എസ്‌., ഫാ. ജോര്‍ജ്‌ പനക്കല്‍ വി. സി., ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ട്‌ , ഫാ. ടോമി എടാട്ട്‌ ,ഫാ. ഹാന്‍സ്‌ പുതിയകുളങ്ങര തുടങ്ങിയവര്‍ സഹ കാര്‍മ്മികര്‍ ആയിരുന്നു. ഫാ. സെബാസ്‌റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തില്‍ ഉള്ള രൂപത ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നല്‍കി.

Ads by Google
Monday 27 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW