Monday, August 26, 2019 Last Updated 56 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 08.47 PM

നരേഷ് ഗോയലിന്റെയും ഭാര്യയുടെയും വിദേശ യാത്ര തടഞ്ഞു: ഇരുവരെയും തടഞ്ഞത് വിമാനത്താവളത്തില്‍ വെച്ച്

 Naresh Goyal, Mumbai airport

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന്റേയും ഭാര്യയുടെയും വിദേശ യാത്ര അധികൃതര്‍ തടഞ്ഞു. എമിറേറ്റ്‌സ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് ദുബായിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിമാന കമ്പനിയാണ് ജെറ്റ് എയര്‍വേയ്‌സ്. ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകരുടെ പേരില്‍ അധികൃതര്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധിയിലായതമായി ബന്ധപ്പെട്ട് ഉടമകള്‍ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. ജെറ്റ് എയര്‍വെയ്‌സിന് നിലവില്‍ 1.2 ശതകോടി ഡോളറിന്റെ കടബാധ്യതയാണുള്ളത്. ഏപ്രില്‍ 17 മുതല്‍ ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ താത്ക്കാലികവുമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW