Saturday, August 24, 2019 Last Updated 54 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.23 AM

പവന്‌ 240 രൂപ വര്‍ധിച്ചു

മുംെബെ: സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന്‌ 30 രൂപ കൂടി 2,975ലും പവന്‌ 240 രൂപ വര്‍ധിച്ച്‌ 23,860 രൂപയിലുമാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. രാജ്യാന്തര- ഡല്‍ഹി ബുള്ളിയന്‍ വിലകളിലെ മാറ്റങ്ങളാണു പ്രാദേശിക വിപണികളില്‍ പ്രതിഫലിച്ചത്‌. രാജ്യാന്തര വിപണികളില്‍ എണ്ണവില കുറഞ്ഞതോടെ ഡോളറിനു ആവശ്യകത കുറഞ്ഞതും സ്വര്‍ണത്തിനു നേട്ടമായി. പ്രാദേശിക ഓഹരി വിപണികള്‍ മോഡി തരംഗത്തില്‍ മുന്നേറുമ്പോഴും യു.എസ്‌- െചെന വ്യാപാരയുദ്ധത്തെ തുടര്‍ന്നു രാജ്യാന്തര വിപണികള്‍ നഷ്‌ടത്തിലാണ്‌. ഇതും നിക്ഷേപകരെ സ്വര്‍ണത്തിലേക്കു ആകര്‍ഷിക്കുന്നുണ്ട്‌.
വീണ്ടുമൊരു സാമ്പത്തിക മാന്ദ്യമുണ്ടായാല്‍ 2008 സമാനമായി നിക്ഷേപകര്‍ സ്വര്‍ണത്തില്‍ അഭയം പ്രാപിക്കുമെന്നാണു വിദഗ്‌ധരുടെ വിലയിരുത്തല്‍. ഡല്‍ഹി ബുള്ളിയന്‍ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിനു 200 രൂപ കൂടി 32,870ലാണ്‌ വ്യാപാരം നടന്നത്‌. പ്രാദേശിക ആവശ്യകത വര്‍ധിച്ചതാണു ബുള്ളിയന്‍ വിപണില്‍ പ്രകടമായത്‌. വെള്ളി കിലോയ്‌ക്ക്‌ 150 രൂപ വര്‍ധിച്ച്‌ 37,550ലെത്തി. വ്യാവസായിക മേഖലയില്‍നിന്നും നാണയ നിര്‍മാതാക്കളില്‍നിന്നുമുള്ള ആവശ്യകതയാണ്‌ വെള്ളി വിലയില്‍ പ്രതിഫലിച്ചത്‌.

Ads by Google
Saturday 25 May 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW