Sunday, August 25, 2019 Last Updated 59 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.23 AM

വാരാന്ത്യം വിപണികളില്‍ റെക്കോഡ്‌ കുതിപ്പ്‌

uploads/news/2019/05/310413/f1.jpg

മുംബൈ: മോഡി സര്‍ക്കരിനു ഭരണത്തുടര്‍ച്ച ഉറപ്പായതോടെ വാരാന്ത്യം വിപണികള്‍ക്കു കുതിപ്പ്‌. പ്രതീക്ഷിച്ചതിലും മികച്ച വിജയമാണു എന്‍.ഡി.എ. മുന്നണി ലോകസഭാ തെരഞ്ഞെടുപ്പില്‍ നേടിയത്‌. സെന്‍സെക്‌സ്‌ 623.33 പോയിന്റ്‌ കുതിച്ച്‌ 39,434.72ലും നിഫ്‌റ്റി 187.05 പോയിന്റ്‌ കൂടി 11,844.10ലുമാണു വ്യാപാരം അവസാനിപ്പിച്ചത്‌. ഫലപ്രഖ്യാപന ദിവസം സൂചിക 40,000 പോയിന്റ്‌ മറിക്കടന്നിരുന്നെങ്കിലും ലാഭമെടുപ്പില്‍ നഷ്‌ടം നേരിട്ടിരുന്നു.
ഇതാദ്യമായാണ്‌ സൂചിക ഇത്രയും നേട്ടം കൈവരിക്കുന്നത്‌. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്നതുമുതല്‍ ഇന്നലെ വരെ സൂചിക 1,503 പോയിന്റ്‌ നേട്ടം കൈവരിച്ചു. നിഫ്‌റ്റിയുടെ നേട്ടം 437 പോയിന്റാണ്‌. പെട്ടെന്നുണ്ടായ ഈ കുതിപ്പു തുടരുമോയെന്ന ആശങ്കയാണു വില്‍പ്പന സമ്മര്‍ദത്തിനും ലാഭമെടുപ്പിനും കാരണം.
എന്നാല്‍ കുറച്ചു നാളുകളായി പുതുനിക്ഷേപങ്ങള്‍ക്കു മുതിരാതിരുന്നവര്‍ വിപണികളില്‍ പണമിറക്കിയതാണു കുതിപ്പിനു കാരണം. ഐ.സി.ഐ.സി.ഐ. ബാങ്ക്‌, വേദാന്ത, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ, ടാറ്റ മോട്ടോഴ്‌സ്‌, ടാറ്റ സ്‌റ്റീല്‍, എസ്‌.ബി.ഐ, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ബജാജ്‌ ഫിനാന്‍സ്‌ ഓഹരികള്‍ നേട്ടമുണ്ടാക്കി.
എന്‍.ടി.പി.സി, ഒ.എന്‍.ജി.സി, എച്ച്‌.സി.എല്‍. ടെക്‌, ടി.സി.എസ്‌, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്‌ടമുണ്ടാക്കി. ബോര്‍ഡര്‍ വിപണികളിലും ആവേശം പ്രകടമായി. സ്‌മോള്‍ക്യാപ്‌ 2.43 ശതമാനവും മിഡ്‌ക്യാപ്‌ 2.09 ശതമാനവും മുന്നേറി. ബി.എസ്‌.ഇയില്‍ 1,827 ഓഹരികള്‍ നേട്ടത്തിലും 695 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു.
യു.എസ്‌- ചൈന വ്യാപാരയുദ്ധത്തെ തുടര്‍ന്നു രാജ്യാന്തര വിപണികള്‍ സമ്മിശ്രമായിരുന്നു. എന്നിരുന്നാലും പ്രാദേശിക വിപണികളിലേക്കുള്ള വിദേശനിക്ഷേപം തുടര്‍ന്നു. 1,352.20 കോടി രൂപയുടെ വിദേശനിക്ഷേപമാണു കഴിഞ്ഞ ദിവസം വിപണിയിലെത്തിയതെന്നു കണക്കുകള്‍ വ്യക്‌തമാക്കി.

Ads by Google
Saturday 25 May 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW