Monday, August 19, 2019 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 08.01 PM

എന്തുകൊണ്ട് കത്രീനയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളൊ ചെയ്യുന്നില്ല, മറുപടിയുമായി സല്‍മാന്‍ ഖാന്‍

Salman Khan,  Katrina Kaif, Instagram

മുംബൈ: സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന പുതിയ ചിത്രം ഭാരതിന്റെ തിരക്കിലാണ് ഇരുവരും. സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെ കത്രീനയ്ക്ക് മുന്നിലെത്തിയ കുസൃതി നിറഞ്ഞ ഒരു ചോദ്യവും അതിനു കത്രീന നല്‍കിയ ഉത്തരവും അതേറ്റുപിടിച്ചുള്ള സല്‍മാന്റെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കത്രീന കൈഫ് സമൂഹ മാധ്യമങ്ങലളില്‍ ഏറെ സജീവമാണ്. എന്നാല്‍ സല്‍മാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കത്രീം ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യാറില്ല. അതിന്റെ മറുപടി എന്തെന്നായിരുന്നു കത്രീനയോടുള്ള ചോദ്യം. എന്നെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ടൊ എന്ന് ആദ്യം ചോദിക്കാനായിരുന്നു കത്രീനയുടെ മറുപടി.

കത്രീനയെ ഫോളോ ചെയ്യുന്നുണ്ടൊ എന്ന സല്‍മാന്റെ മറുപടിയൊ ഇവിടെ നിന്നും വീടുവരെ കത്രീനയെ ഡ്രോപ്പ് ചെയ്യാമെന്നായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒട്ടും സജീവമല്ലാത്ത് സല്‍മാന്‍ ഖാല്‍ ആകെ ഫോളോ ചെയ്യുന്നത് എട്ടു പേരെയാണ് കത്രീനയുടെ സഹോദരിയെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും കത്രീനയെ പോലൂം അദ്ദേഹം ഫോളോ ചെയ്യുന്നില്ല.

ടൈഗര്‍ സിന്ദാ ഹേയ്ക്കു ശേഷം കത്രീന കൈഫും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭാരത്. പ്രിയങ്ക ചോപ്രയ്ക്ക് പകരമായിരുന്നു കത്രീന ഈ ചിത്രത്തിലേക്ക് എത്തിയിരുന്നത്. 2014ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രമായ ഓഡ് റ്റു മൈ ഫാദര്‍ എന്ന സിനിമയുടെ ഔദ്യോഗിക റീമേക്ക് കൂടിയാണ് ഭാരത്. 1947ലെ വിഭജന കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ എടുത്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW