Tuesday, August 20, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 03.48 PM

ഉപയോക്താക്കള്‍ സന്തോഷവാര്‍ത്തയുമായി എയര്‍ടെല്‍

airtel gives extra 400 mb data benefit for prepaid plans

ഉപയോക്താക്കള്‍ സന്തോഷവാര്‍ത്തയുമായി എയര്‍ടെല്‍. മൂന്ന് പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം അധിക ഡാറ്റയാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

399 രൂപ, 448 രൂപ, 499 രൂപ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്ലാനുകള്‍ക്കൊപ്പമുള്ള ഡാറ്റയ്ക്കൊപ്പം പ്രതിദിനം 400 എംബി ഡാറ്റ അധികമായി ലഭിക്കും. എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ നിന്നും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. എയര്‍ടെലിന്റെ വെബ്സൈറ്റില്‍ ഈ പ്ലാന്‍ നല്‍കിയിട്ടില്ല.

399 രൂപയ്ക്ക് ദിവസം ഒരു ജിബി ഡാറ്റ ലഭിച്ച സ്ഥാനത്ത് പുതിയ ഓഫര്‍ പ്രകാരം 1.4 ജിബി ഡേറ്റ ലഭിക്കും. 448 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റ ദിവസേന ലഭിച്ചിരുന്നതിന് പകരം 1.9 ജിബി ഡാറ്റ ലഭിക്കും.

499 പ്ലാനില്‍ രണ്ട് ജിബി ഡാറ്റ ലഭിച്ചിരുന്നതിന് പകരം ഇനി 2.4 ജിബി ഡാറ്റ ദിവസേന ലഭിക്കും. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി. ലോക്കല്‍, എസ്.ടി.ഡി കോളുകള്‍, നാഷണല്‍ റോമിങ് കോള്‍, 100 എസ്എംഎസ് എന്നിവ ഈ പ്ലാനില്‍ ലഭിക്കും.

448 രൂപയുടെ പ്ലാനിന് 82 ദിവസമാണ് വാലിഡിറ്റി. ദിവസേന 2.4 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ഇനി ലഭിക്കുക. 100 എസ്എംഎസ്, എയര്‍ടെല്‍ ടിവി പ്രീമിയം, പുതിയ 4ജി ഡിവൈസുകള്‍ക്കുള്ള കാഷ്ബാക്ക്, നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് എന്നിവയും ലഭിക്കും.

മറ്റ് ആനുകൂല്യങ്ങളെല്ലാം 399 രൂപയുടേയും 448 രൂപയുടേയും പ്രീപെയ്ഡ് പ്ലാനുകളെ പോലെയാണ്. ഇത് കൂടാതെ എയര്‍ടെല്‍ ടിവി പ്രീമിയം സബ്സ്‌ക്രിപ്ഷന്‍, ഒരുവര്‍ഷത്തെ നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി സബ്സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക് സബ്സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW