Sunday, August 25, 2019 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.35 AM

ഇടതുകോട്ടകള്‍ ഇടിഞ്ഞു

uploads/news/2019/05/310244/k3.jpg

തിരുവനന്തപുരം : ആഘാതം, ഞെട്ടല്‍, അവിശ്വസനീയത; പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലെ ചരിത്രത്തകര്‍ച്ചയിലേക്ക്‌ സി.പി.എം. കൂപ്പുകുത്തിയപ്പോള്‍ തകര്‍ന്ന മനസോടെ നേതാക്കളും അണികളും. എക്‌സിറ്റ്‌ പോളുകള്‍ മൂന്നുസീറ്റ്‌ വരെ വിധിച്ച സി.പി.എം ഉറച്ചസീറ്റുകളും കൈവിട്ട്‌ ഒന്നില്‍ മാത്രമായി ചുരുങ്ങി.
പാലക്കാട്‌, ആലത്തൂര്‍, ആറ്റിങ്ങല്‍, കാസര്‍ഗോഡ്‌ പോലുള്ള പാര്‍ട്ടിയുടെ ഉറച്ച കോട്ടകള്‍ പോലും കൈവിട്ടു പോയ സി.പി.എമ്മിന്‌ ആശ്വസിക്കാന്‍ ബാക്കിവച്ചത്‌ ആലപ്പുഴ മാത്രം. സി.പി.ഐയ്‌ക്കാവട്ടെ സീറ്റുറപ്പിച്ച തൃശൂര്‍ പോലും നഷ്‌ടമായി. തിരുവനന്തപുരം, വയനാട്‌, മാവേലിക്കര മണ്ഡലങ്ങളിലെ സ്‌ഥിതിയും ദയനീയം. ന്യൂനപക്ഷവോട്ടുകള്‍ ഏകീകരിച്ചുവെന്നും വിധി പരിശോധിക്കുമെന്ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തലയൂരി. ന്യൂനപക്ഷ വോട്ടുകള്‍ എതിരാകുമെന്ന്‌ നേരത്തെ്‌ പാര്‍ട്ടി രഹസ്യറിപ്പോര്‍ട്ട്‌ മംഗളം വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ പാലക്കാട്‌, ആറ്റിങ്ങല്‍, കാസര്‍ഗോഡ്‌ ഉള്‍പ്പടെയുള്ള മണ്ഡലങ്ങള്‍ അനുകൂലമാകുമെന്ന്‌ കരുതിയിരിക്കുകയായിരുന്നു പാര്‍ട്ടി.
വിശ്വസനീ യ കേന്ദ്രങ്ങളില്‍ പോലും വോട്ടു ചോര്‍ന്നതിന്റെ അങ്കലാപ്പിലാണ്‌ പാര്‍ട്ടി. മുഖമന്ത്രിയുടെ മണ്ഡലമുള്‍പ്പെടുന്ന ധര്‍മ്മടത്ത്‌ പോലും ഒരു ഘട്ടത്തില്‍ പിന്നില്‍പോയി. മന്ത്രി തോമസ്‌ ഐസക്കിന്റെ ഒഴികെയുള്ള മന്ത്രിമാരുടെ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്‌ പിന്നാക്കം പോയി. വോട്ടെണ്ണലിനു മുന്‍പെ ഏറെ വിവാദമുണ്ടായ തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയമ്പോള്‍ എല്‍.ഡി.എഫിന്‌ കാര്യമായ മുന്‍തൂക്കം ഉണ്ടായെങ്കിലും വോട്ടിങ്‌ യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ കഥമാറി. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്‌ ലീഡ്‌ നില നിര്‍ത്തി. ആലപ്പുഴ മാത്രമാണ്‌ സ്‌ഥിതിഗതികള്‍ മാറി വന്നത്‌. കാസര്‍ഗോഡ്‌ സിറ്റിങ്‌ സീറ്റില്‍ ഇടയ്‌ക്കു ഒരു തവണ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കെ.പി. സതീശ്‌ചന്ദ്രന്‍ മുന്നോട്ടു വന്നെങ്കിലും പിന്നീട്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലീഡ്‌ തിരിച്ചുപിടിക്കുന്നതാണ്‌ കണ്ടത്‌.
സി.പി.എം. ഉറപ്പിച്ച പാലക്കാട്‌ മണ്ഡലത്തില്‍ ആദ്യം മുന്നില്‍നിന്ന എം.ബി. രാജേഷ്‌ പിന്നീട്‌ ചിത്രത്തില്‍ പോലും ഉണ്ടായില്ല. ശ്രീകണ്‌ഠന്റെ മുന്നേറ്റം കോണ്‍ഗ്രസിനെപ്പോലും അമ്പരിപ്പിച്ചു. ആലപ്പുഴയില്‍ ആരിഫ്‌ ജയിച്ചെങ്കിലും മന്ത്രി ജി. സുധാകരന്റെ മണ്ഡലത്തിലുള്‍പ്പടെ ആരിഫ്‌ പിന്നോട്ടുപോയി. തിരുവനന്തപുരത്ത്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്ത്‌ ശശി തരൂരാണ്‌ ഒന്നാംസ്‌ഥാനത്ത്‌. കുമ്മനം രാജശേഖരനാണ്‌ രണ്ടാംസ്‌ഥാനത്ത്‌. കൃഷിമന്ത്രി വി.എസ്‌. സുനില്‍കുമാറിന്റെയും, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എന്നിവരുടെ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്‌ പിന്നോട്ടുപോയി. വൈദ്യുതിമന്ത്രി എം.എം. മണിയുടെ മണ്ഡലത്തില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്‌ ഒന്നാമതെത്തി.
തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയന്റെ നേര്‍ക്കാണു നീളുന്നത്‌. സ്‌ഥാനാര്‍ഥി നിര്‍ണയവും പി.വി. അന്‍വറിനെ പോലുള്ളവരുടെ നിലപാടുകള്‍ മുന്നണിയില്‍ ചര്‍ച്ചയാക്കാനുള്ള നീക്കത്തിലാണ്‌ സി.പി.ഐ. പലമണ്ഡലങ്ങളിലും കൂട്ടായ പ്രവര്‍ത്തനമുണ്ടായിട്ടില്ലന്ന ആരോപണവും നിലവിലുണ്ട്‌. സി.പി.എം. അഭിമാനപ്പോരാട്ടം നടത്തിയ വടകരയില്‍ ജനതാദളിനു നിര്‍ണയാക സ്വാധീനമുണ്ട്‌. എന്നാല്‍ തങ്ങള്‍ക്കു സീറ്റു വേണമെന്ന ജനതാദളിന്റെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രാദേശികമായ തര്‍ക്കം നില നിന്നിരുന്നു. ഇതു തിരിച്ചടിയായോ എന്ന്‌ പരിശോധന നടത്തുമെന്നാണ്‌ സൂചന.

എം.എസ്‌. സന്ദീപ്‌

Ads by Google
Friday 24 May 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW