Monday, August 26, 2019 Last Updated 57 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.21 AM

നവാസിന്റേതു തൂങ്ങിമരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

uploads/news/2019/05/310036/c6.jpg

കോട്ടയം: മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിനു കസ്‌റ്റഡിയിലെടുത്ത യുവാവിനെ മണര്‍കാട്‌ പോലീസ്‌ സ്‌റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.
അരീപ്പറമ്പ്‌ മഹാത്മാ കോളനിയില്‍ എടത്തറയില്‍ യു. നവാസ്‌ (27) മരിച്ച കേസിലാണു മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. മാധ്യമവാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്‌ സ്വമേധയായാണ്‌ കേസെടുത്തത്‌.
കോട്ടയം ജില്ലാ പോലീസ്‌ മേധാവി സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നു കമ്മിഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം കോട്ടയത്തു നടക്കുന്ന സിറ്റിങ്ങില്‍ കേസ്‌ പരിഗണിക്കും. നവാസിന്റേതു തൂങ്ങിമരണംതന്നെയെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ശരീരത്തില്‍ പരുക്കുകളുള്ളതായി റിപ്പോര്‍ട്ടിലുണ്ട്‌. ഈ പരുക്കുകള്‍ ബന്ധുക്കളുമായുണ്ടായ സഘര്‍ഷത്തിലേതാണെന്നണ്‌ പോലീസിന്റെ നിഗമനം. നവാസിന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുെകാടുത്തു. സംസ്‌കാരം നടത്തി.
സംഭവവുമായി ബന്ധപ്പെട്ടു മണര്‍കാട്‌ പോലീസ്‌ സ്‌റ്റേഷനിലെ ജി.ഡി. ചാര്‍ജ്‌ എ.എസ്‌.ഐ. പ്രസാദ്‌, പാറാവുകാരനായ സെബാസ്‌റ്റ്യന്‍ വര്‍ഗീസ്‌ എന്നിവരെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. പ്രതിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്‌ചവരുത്തിയതിനു സി.ഐയ്‌ക്കെതിരേ വകുപ്പുതല നടപടിക്കു ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌. സി.ഐയ്‌ക്കെതിരായ നടപടിയില്‍ തീരുമാനമെടുക്കേണ്ടത്‌ കൊച്ചി റേഞ്ച്‌ ഐ.ജിയാണ്‌.

Ads by Google
Thursday 23 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW