Thursday, August 22, 2019 Last Updated 38 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.21 AM

വാഹനപരിശോധനയ്‌ക്കിടെ മോഷണകേസ്‌ പ്രതി പിടിയില്‍

uploads/news/2019/05/310035/c5.jpg

തിരുവല്ല: വാഹനപരിശോധനയ്‌ക്കിടെ നിരവധി മോഷണകേസുകളില്‍ പ്രതിയായ യുവാവ്‌ തിരുവല്ല പോലീസിന്റെ കസ്‌റ്റഡിയിലായി. കോട്ടയം പള്ളിക്കത്തോട്‌ 14 -ാം മൈല്‍ സ്വദേശി പേണ്ടാനത്ത്‌ സന്ദീപ്‌ (27) ആണ്‌ പിടിയിലായത്‌. കഴിഞ്ഞദിവസം പോസ്‌റ്റോഫീസ്‌ ജംഗ്‌ഷന്‌ സമീപം വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധന നടത്തുന്നതിനിടെ വാഹനമുപേക്ഷിച്ച്‌ ഓടിരക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പിന്തുടര്‍ന്ന്‌ പിടിക്കുകയായിരുന്നു.
ചോദ്യം ചെയ്‌തതില്‍നിന്നും റെയില്‍വേസ്‌റ്റേഷനില്‍നിന്നും ബൈക്ക്‌ മോഷ്‌ടിച്ചതും ഭവനഭേദനവുമടക്കം അഞ്ചോളം മോഷണകേസുകളില്‍ പ്രതിയാണെന്ന്‌ തെളിഞ്ഞു. കോട്ടയം ജില്ലയിലടക്കം നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ഇയാളെ ചെയ്യും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.
എസ്‌.ഐ.മാരായ എം.കെ. അശോകന്‍, കെ. പ്രഹ്‌ളാദന്‍, എ.എസ്‌.ഐ. എ.കെ. ബാബു, എസ്‌്.സി.പി.ഒ. സാബു, സി.പി.ഒമാരായ രാജ്‌കുമാര്‍, രാജേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Ads by Google
Thursday 23 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW