Monday, August 26, 2019 Last Updated 55 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.04 AM

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സമ്മാനം ജോഖ അല്‍ഹാര്‍ത്തിക്ക്‌

uploads/news/2019/05/309974/in1.jpg

ലണ്ടന്‍: കൊളോണിയല്‍ ഭരണകാലത്തിനു ശേഷമുള്ള ഒമാന്റെ കഥ പറഞ്ഞ "സെലസ്‌റ്റ്യല്‍ ബോഡീസ്‌" എന്ന നോവലിലൂടെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ജോഖ അല്‍ഹാര്‍ത്തിക്കിന്‌. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ അറബ്‌ എഴുത്തുകാരി എന്ന ഖ്യാതിയും ജോഖ സ്വന്തമാക്കി.
ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ അറബി സാഹിത്യവിഭാഗം അധ്യാപികയായ മരിലിന്‍ ബൂത്താണു ജോഖയുടെ രചന ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയത്‌. പുരസ്‌കാരത്തുകയായ അര ലക്ഷം പൗണ്ട്‌(ഏകദേശം 44 ലക്ഷം രൂപ)ഇരുവരും പങ്കിടും.
ഒമാനിലെ അല്‍ അവാഫിയെന്ന ഗ്രാമത്തിലെ മയ്യ, അസ്‌മ, ഖാവ്‌ല എന്നീ സഹോദരിമാരിലൂടെയാണു ജോഖ അല്‍ഹാര്‍ത്തി ഒമാന്റെ പരിവര്‍ത്തനം ആവിഷ്‌കരിച്ചത്‌. ഒമാന്റെ പരിണാമം ഒരു കുടുംബത്തിന്റെ നഷ്‌ടങ്ങളിലൂടെയും സ്‌നേഹത്തിലൂടെയും ഹൃദയസ്‌പര്‍ശിയായി വിവരിക്കാന്‍ അവര്‍ക്കു കഴിഞ്ഞെന്നു ജൂറി വിലയിരുത്തി.
എഡിന്‍ബറോ സര്‍വകലാശാലയില്‍ അറബി കവിത പഠിച്ച ജോഖ മസ്‌കറ്റിലെ സുല്‍ത്താന്‍ ഖബൂസ്‌ സര്‍വകലാശാലയിലെ അധ്യാപികയാണ്‌. സെലസ്‌റ്റ്യല്‍ ബോഡീസിനു മുമ്പ്‌ രണ്ടു ചെറുകഥാ സമാഹാരവും ഒരു ബാലസാഹിത്യ കൃതിയും മൂന്നു നോവലുകളും രചിച്ചിട്ടുണ്ട്‌.വിവിധ ഭാഷകളില്‍നിന്ന്‌ ഇംഗ്ലീഷിലേക്കു തര്‍ജമ ചെയ്‌ത കൃതികളാണ്‌ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനു പരിഗണിക്കുന്നത്‌.

Ads by Google
Thursday 23 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW