Wednesday, August 21, 2019 Last Updated 14 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.03 AM

ബഹിരാകാശത്തെ സൈനിക ആവശ്യത്തിന്‌ ഉപയോഗിക്കുന്നതിനെതിരേ റഷ്യ, പാകിസ്‌താന്‍

ബിഷ്‌കെക്‌(കിര്‍ഗിസ്‌ഥാന്‍): ബഹിരാകാശത്തെ സൈനിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിനെതിരേ റഷ്യയും പാകിസ്‌താനും രംഗത്ത്‌.
ബിഷ്‌കെക്കില്‍ ഷാങ്‌ഹായ്‌ സഹകരണ കൗണ്‍സില്‍ യോഗത്തിനിടെയാണു റഷ്യന്‍- പാക്‌ വിദേശകാര്യമന്ത്രിമാര്‍ സംയുക്‌ത പ്രസ്‌താവന നടത്തിയത്‌.
ഈ ആവശ്യം രാജ്യാന്തര ഫോറങ്ങളില്‍ ഉന്നയിക്കും. വിവിധ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്‌ അറിയിച്ചു. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഇന്ത്യ നടത്തിയതോടെയാണു പാകിസ്‌താന്‍ ബഹിരാകാശ സംരക്ഷണമെന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയത്‌.

Ads by Google
Thursday 23 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW