Sunday, August 25, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.51 AM

കര്‍ണാടകാ കോണ്‍ഗ്രസില്‍ കലാപം; ദളിന്‌ മനംമാറ്റം

uploads/news/2019/05/309759/d7.jpg

ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ്‌ പോള്‍ ഫലത്തിന്റെ പിന്നാലെ കോണ്‍ഗ്രസില്‍ വിമത നീക്കം. കോണ്‍ഗ്രസിനോടുള്ള പ്രതിഷേധത്തിന്റെ സൂചനയായി ഡല്‍ഹിയിലെ പ്രതിപക്ഷ പാര്‍ട്ടി യോഗം കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി ബഹിഷ്‌കരിച്ചു.
സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ "ബഫൂണ്‍" എന്നു വിളിച്ചു പാര്‍ട്ടി എം.എല്‍.എ. റോഷന്‍ ബെയ്‌ഗ്‌ ആണ്‌ ആക്രമണം തുടങ്ങിവച്ചത്‌. അദ്ദേഹത്തിനു പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കി. ബെയ്‌ഗിനെ പിന്തുണച്ചു ജെ.ഡി(എസ്‌) സംസ്‌ഥാന പ്രസിഡന്റ്‌ എ.എച്ച്‌. വിശ്വനാഥ്‌ രംഗത്തെത്തിയതും ശ്രദ്ധേയമായി. ബെയ്‌ഗ്‌ പറഞ്ഞത്‌ 100 ശതമാനം ശരിയാണെന്നായിരുന്നു വിശ്വനാഥിന്റെ പ്രതികരണം.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദു സമുദായത്തെ വിഭജിക്കാന്‍ നോക്കിയെന്നും പി.സി.സി. അധ്യക്ഷന്‍ ദിനേശ്‌ ഗുണ്ടുറാവു പരാജയമാണെന്നും ബെയ്‌ഗ്‌ പറഞ്ഞു. കെ.സി. വേണുഗോപാല്‍ ഒരു ബഫൂണാണ്‌. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട്‌ സഹതാപമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
എന്‍.ഡി.എ. അധികാരത്തില്‍ വന്നാല്‍ മാറി ചിന്തിക്കണം. ആവശ്യമെങ്കില്‍ കര്‍ണാടകയിലെ മുസ്ലിം സമുദായം ബി.ജെ.പിക്കൊപ്പം കൈ കോര്‍ക്കണം. - ബെയ്‌ഗ്‌ പറഞ്ഞു. അതേ സമയം, പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച്‌ ചേര്‍ക്കാന്‍ കോണ്‍ഗ്രസ്‌ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍നിന്നു ജെ.ഡി(എസ്‌)വിട്ടുനിന്നു. കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയായിരുന്നു പാര്‍ട്ടിയുടെ പ്രതിനിധി. എന്നാല്‍, ഭരണ മുന്നണിയിലെ ഭിന്നതയാണ്‌ അദ്ദേഹത്തിന്റെ യാത്ര മാറ്റിവച്ചതെന്നാണു സൂചന.
എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ അനുസരിച്ച്‌ കോണ്‍ഗ്രസ്‌ ജെ.ഡി(എസ്‌) സഖ്യത്തിന്‌ അഞ്ചുമുതല്‍ 11 സീറ്റുകളും ബി.ജെ.പിക്ക്‌ 18 മുതല്‍ 21 സീറ്റുകളുമാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്‌.

Ads by Google
Wednesday 22 May 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW