Monday, August 26, 2019 Last Updated 41 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.49 AM

ജോക്കോ വിഡോഡോ പ്രസിഡന്റ്‌; ഇന്തോനീഷ്യയില്‍ കനത്ത ജാഗ്രത

uploads/news/2019/05/309746/in3.jpg

ജക്കാര്‍ത്ത: ഇന്തോനീഷ്യന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ്‌ ജോക്കോ വിഡോഡോ വിജയിച്ചെന്ന നാടകീയ പ്രഖ്യാപനത്തെത്തുടര്‍ന്നു രാജ്യം അതീവജാഗ്രതയില്‍. ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യരാജ്യവും ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യവുമായ ഇന്തോനീഷ്യയില്‍ തെരഞ്ഞെടുപ്പില്‍ വ്യാപകക്രമക്കേടുകള്‍ നടന്നു എന്ന ആരോപണങ്ങളുടെ പശ്‌ചാത്തലത്തിലാണു ജാഗ്രത. മുന്നറിയിപ്പില്ലാതെ ഫലം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ സൈനികര്‍ തലസ്‌ഥാമായ ജക്കാര്‍ത്തയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു.
അന്തിമഫലം ഇന്നു പ്രഖ്യാപിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചിരുന്നത്‌. വന്‍തോതിലുള്ള ക്രമക്കേട്‌ നടന്നിട്ടുണ്ടെന്നും വലിയ ജനകീയ പ്രക്ഷോഭമുയരുമെന്നും മുഖ്യ എതിരാളിയായ പ്രബോവോ സുബൈന്തോ മുന്നറിയിപ്പ്‌ നല്‍കി. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞുള്ള പ്രതിഷേധറാലികളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച്‌ ഐ.എസ്‌. ബന്ധമുള്ള ഡസന്‍ കണക്കിന്‌ ആളുകള്‍ അറസ്‌റ്റിലായെന്നു പോലീസ്‌ അവകാശപ്പെട്ടതോടെ ഏതാനും ദിവസങ്ങളായി സംഘര്‍ഷസാധ്യതയിലാണ്‌ നഗരം. 67 വയസുകാരനായ സുബൈന്തോ മുന്‍ ഏകാധിപതി സുഹാര്‍ത്തോയുടെ അടുപ്പക്കാരനും മുന്‍ സൈനിക ജനറലുമാണ്‌. കഴിഞ്ഞ ഏപ്രില്‍ 17നാണു വിഡോഡോ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചതെന്ന്‌ അനൗദ്യോഗിക ഫലം വന്നത്‌. അന്നുമുതല്‍ രൂക്ഷമായ വാക്‌പോരാട്ടമാണു സുബൈന്തോ നടത്തുന്നത്‌. ഇന്നലെയാണു വിഡോഡോ ജയം സ്‌ഥിരീകരിച്ചത്‌.

Ads by Google
Wednesday 22 May 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW