Thursday, August 22, 2019 Last Updated 30 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 08.52 PM

വ്യാജരേഖാ വിവാദം: ആദിത്യ​ന്റെ രഹസ്യമൊഴി എടുത്തു; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Adityan

എറണാകുളം: വ്യാജരേഖ കേസില്‍ ആരോപണവിധേയനായ ആദിത്യന്റെ രഹസ്യ മൊഴിയെടുത്തു. 164 വകുപ്പ് പ്രകാരമുള്ള ​രഹസ്യമൊഴിയെടുപ്പ് 2 മണിക്കൂറോളം നീണ്ടു. കാക്കനാട് മജിസ്ട്രേറ്റിന് മുന്പാകെയാണ് ആദിത്യന്‍ രഹസ്യമൊഴി നല്‍കിയത്. ആദിത്യന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുവാൻ മാറ്റി. എന്നാല്‍ പോലീസ് കസ്റ്റഡി അനുവദിച്ചില്ല.

പോലീസ് കസ്റ്റഡിയിൽ ക്രൂര മർദനം ഏറ്റെന്നു കാക്കനാട് ഫസ്റ്റ്ക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആദിത്യൻ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ആദിത്യനെ കോടതി വൈദ്യ പരിശോധനയ്ക്കായി അയച്ചിരുന്നു.

വൈദ്യ പരിശോധന കഴിഞ്ഞ് വൈകുന്നേരം 4.45നു തിരിച്ചു വന്ന ആദിത്യയെ മജിസ്‌ട്രേറ്റ് തന്റെ ചേംബറിൽ ഏകദേശം രണ്ടു മണിക്കൂർ സ്വന്തം തീരുമാനപ്രകാരം മൊഴി കേൾക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് പുറത്ത് കോടതിയിൽ മജിസ്‌ട്രേറ്റ് നാളെ ജാമ്യ അപേക്ഷയിലും കസ്റ്റഡി ആവശ്യത്തിലും വാദം തുടരുമെന്നും പ്രതിയെ നാളെ വീണ്ടും ഹാജരാക്കണമെന്നും നിർദ്ദേശിച്ചു. അന്വേഷണം നടത്തുന്ന Dysp നാളെ അസൗകര്യം അറിയിച്ചെങ്കിലും കോടതി അത് സമ്മതിച്ചില്ല.. താങ്കൾ വന്നാലും വന്നില്ലെങ്കിലും നാളെ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചു.

ബന്ധുക്കളും സുഹൃത്തുക്കളും വൈദീകരും AMT പ്രവർത്തകരും ഉള്‍പ്പെടെ അനേകരാണ് കോടതിയില്‍ എത്തിയത്.

Ads by Google
Tuesday 21 May 2019 08.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW