Sunday, August 25, 2019 Last Updated 47 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 08.10 AM

പത്തനംതിട്ടയില്‍ ബിജെപി തോല്‍ക്കുമെന്നത് സ്വപ്നം മാത്രമെന്ന് കെ സുരേന്ദ്രന്‍; വീണാജോര്‍ജ്ജിന്റെ വിജയം പ്രവചിച്ചും എക്സിറ്റ്പോള്‍

uploads/news/2019/05/309682/pathanamthitta.jpg

പത്തനംതിട്ട: ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന പത്തനംതിട്ടയില്‍ ബിജെപിയ്ക്ക് തോല്‍വി പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചിലരുടെ സ്വപ്നം മാത്രമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ഇവിടെ ബിജെപി ജയിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഭൂരിപക്ഷം എക്സിറ്റ്പോളുകളിലും ഇവിടെ യുഡിഎഫിന്റെ വിജയമാണ് പ്രവചിച്ചത്.

എന്നാല്‍ യുഡിഎഫ് ജയിക്കുമെന്നത് ചിലരുടെ നടക്കാത്ത സ്വപ്നമാണ്. മറിച്ചുള്ള എക്സറ്റിറ്റ് പോളുകള്‍ അതാത് ചാനലുകളുടെ ആഗ്രഹമാണ് പറയുന്നതെന്നും ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകത്ത അടിയൊഴുക്കുണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ത്രികോണ പോരാട്ടമെന്ന് വിലയിരുത്തലുണ്ടായ പത്തനംതിട്ട മണ്ഡലത്തിലെ ഫലമറിയാന്‍ മുന്നണികളും കേരളവും ഏറെ ആകാംഷയോടെയാണ് ഇരിക്കുന്നത്. ശബരിമല വിഷയം വോട്ടില്‍ പ്രതിഫലിച്ചോ എന്നതാണ് മൂന്ന് മുന്നണികളുടെയും ഹൃദയമിടിപ്പ് കൂട്ടുന്നത്.

അതിനിടയില്‍ കൈരളി ന്യൂസിന്റെ എക്സിറ്റ്പോളില്‍ പത്തനംതിട്ടയില്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയമാണ് പ്രവചിക്കുന്നത്. നേരിയ വ്യത്യാസത്തില്‍ വീണാജോര്‍ജ്ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയെ മറികടക്കുമെന്നാണ് കരുതുന്നത്. വീണാ ജോര്‍ജിന് 34.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ആന്‍റോ ആന്‍റണി 34.3 ശതമാനം വോട്ട് നേടും. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യത്യാസം. കെ സുരേന്ദ്രന്‍ 29.2 ശതമാനം വോട്ട് നേടുമെന്നും സര്‍വെ പറയുന്നു. ഉത്തരകേരളത്തില്‍ ഇടതു തരംഗം ഉണ്ടാകുമെന്നും വിലയിരുത്തുന്നു.

വടക്കന്‍ കേരളത്തിലെ എട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ഇടതു പക്ഷം വിജയിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. തൃശൂരില്‍ രാജാജി അട്ടിമറി വിജയം നേടുമ്പോള്‍ ആലത്തൂര്‍ പി കെ ബിജു നിലനിര്‍ത്തും. മധ്യകേരളത്തില്‍ ആറ് സീറ്റുകളില്‍ രണ്ടിടത്ത് മാത്രമാണ് ഇടതുപക്ഷത്തിന് വിജയം ഉറപ്പുള്ളതെന്നും സര്‍വ്വെ പറയുന്നു. ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം.

Ads by Google
Ads by Google
Loading...
TRENDING NOW