Monday, August 26, 2019 Last Updated 37 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.11 AM

വിധിയെഴുത്ത്‌ മോഡിക്കും രാഹുലിനും

uploads/news/2019/05/309609/bft1.jpg

രാഷ്‌ട്രീയ ഹിന്ദുത്വയുടെ ബിംബമായി മോഡിയെ ഉയര്‍ത്തിക്കാണിച്ച്‌, അമാനുഷികത കല്‍പ്പിച്ചു നല്‍കി, അമിത്‌ ഷാ നടപ്പാക്കിയ തെരഞ്ഞെടുപ്പ്‌ തന്ത്രം തന്നെയായിരുന്നു ഉത്തരേന്ത്യയില്‍ ഉടനീളം കണ്ടത്‌. അവസാനഘട്ട വോട്ടെടുപ്പിന്റെ നിശബ്‌ദ പ്രചാരണ ദിവസം ഹിമാലയത്തിലെ ഗുഹയില്‍ നിശബ്‌ദനായി ധ്യാനത്തിലിരുന്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ച്‌ പോലും മോഡി തെരഞ്ഞടുപ്പ്‌ പ്രചാരണം നടത്തി. ഇത്തരമൊരു മാനേജരില്ലെന്നതാണ്‌ രാഹുലിനെ അപകടത്തിലാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്‌.
ഡല്‍ഹിയില്‍നിന്ന്‌ വാരാണസിയിലേക്കുള്ള വന്ദേ ഭാരത്‌ എക്‌സ്‌പ്രസിലെ യാത്രയില്‍ തൊട്ടടുത്തിരുന്ന യുവാവ്‌ ജാതിവാലില്ലാതെയാണ്‌ പേര്‌ പറഞ്ഞത്‌. ഐ.ടി മേഖലയില പ്രവര്‍ത്തിക്കുന്ന യുവാവിനോട്‌ ചോദ്യം ആവര്‍ത്തിച്ചെങ്കിലും പേരിനൊപ്പം ജാതി വെളിപ്പെടുത്താന്‍ തയാറായില്ല. അതേ യാത്രയിലെ മറ്റ്‌ പലരോടുമുള്ള കുശലാന്വേഷണത്തിലും ജാതി വാലില്ലാതെയുള്ള പരിചയപ്പെടല്‍ ആവര്‍ത്തിക്കപ്പെട്ടതോടെ പുതിയ കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞു.
വിവിധ ജാതികള്‍ വിധി നിര്‍ണയിക്കുന്നതാണ്‌ ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പെന്നതാണ്‌ പൊതുധാരണ. ഓരോ ജാതിഗണത്തിനും നേതൃസ്‌ഥാനം ചമയുന്നവരാണ്‌ വോട്ട്‌ ബാങ്കിന്റെ ബലത്തില്‍ കാലങ്ങളായി രാഷ്‌ട്രീയത്തില്‍ വിരാജിച്ചുപോരുന്നത്‌. ജാതിഗണത്തെ വൈകാരികമായി തൃപ്‌തിപ്പെടുത്തിയാല്‍ മാത്രം മതിയെന്ന തിരിച്ചറിവില്‍ ഭരണവര്‍ഗം വികസനം മറന്നു. അടിസ്‌ഥാന ജീവിത സാഹചര്യമത്രയും ഇത്തരത്തില്‍ ഉത്തരേന്ത്യന്‍ ജനതയ്‌ക്ക്‌ അന്യംനിന്നു.
ജാതി രാഷ്‌ട്രീയം ഇത്രത്തോളമില്ലാത്ത ഗുജറാത്തില്‍നിന്നെത്തിയ അമിത്‌ഷാ 2014ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ ചുമതല ഏറ്റെടുത്തതോടെയാണു മാറ്റങ്ങള്‍ ദൃശ്യമായിത്തുടങ്ങിയത്‌. ഷാ ചുമതലയേറ്റ്‌ ഏറെ പിന്നിടും മുമ്പെ പൊട്ടിപ്പുറപ്പെട്ട മുസാഫര്‍ കാലാപത്തോടെ ഉത്തര്‍പ്രദേശില്‍ ജാതീയതയെ ലംഘിച്ച്‌ ഹിന്ദു ധ്രുവീകരണം പ്രകടമായി. പടിഞ്ഞാറന്‍ യു.പിയിലെ മുസാഫര്‍ നഗറില്‍ തുടക്കമിട്ട രാഷ്‌ട്രീയ പരീക്ഷണത്തിന്റെ അലയൊലികള്‍ ഉത്തര്‍പ്രദേശിലെങ്ങും നിറഞ്ഞതോടെ ആകെയുള്ള എണ്‍പത്‌ സീറ്റില്‍ എഴുപത്തിയൊന്നും ബി.ജെ.പിയുടെ സ്വന്തമായി.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ രീതിയില്‍ ഹിന്ദുത്വ ഏകീകരണത്തിനായുള്ള നീക്കങ്ങള്‍ ഫലപ്രദമായതോടെ നാലില്‍ മൂന്ന്‌ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരത്തിലെത്തി. യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രിയായി. ഇത്തവണ പ്രമുഖ സമുദായങ്ങളുടെ പിന്തുണയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൈകോര്‍ത്ത്‌ ബി.ജെ.പിയെ നേരിടുന്ന സാഹചര്യത്തിലും രാഷ്‌ട്രീയ ഹിന്ദുത്വയ്‌ക്ക്‌ അടിപതറിയില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ തന്ത്രങ്ങള്‍ മാറ്റേണ്ടിവരും.
പുതുതലമുറ ജാതീയവാലുകള്‍ പേരില്‍നിന്ന്‌ മുറിച്ചുമാറ്റാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നതു പ്രകടമായ മാറ്റം തന്നെയാണ്‌. ജാതീയ സമവാക്യങ്ങള്‍ തകര്‍ത്ത്‌ ഹിന്ദുത്വയെ പ്രതിഷ്‌ഠിച്ച അമിത്‌ഷായുടെ നീക്കങ്ങളുടെ പ്രതിഫലനം കൂടിയായി ഇതിനെ കാണേണ്ടതുണ്ട്‌. യാദവ/മുസ്ലിം വോട്ട്‌ ബാങ്കിനെ മുന്‍നിര്‍ത്തി നിലപാടുതറ രുപീകരിച്ച ബി.എസ്‌.പിയ്‌ക്കും ദളിത്‌/ബ്രാഹ്‌മണ വോട്ടുകള്‍ സ്വന്തമാക്കി സ്വാധീനം പടര്‍ത്തിയ ബി.എസ്‌.പിയ്‌ക്കും മേല്‍ത്തട്ട്‌ വോട്ടില്‍ അടിത്തറ ഭദ്രമാക്കിയിരുന്ന കോണ്‍ഗ്രസിനും ജാട്ട്‌ വോട്ടുകളുടെ കുത്തക അവകാശപ്പെട്ടിരുന്ന ആര്‍.എല്‍.ഡിയ്‌ക്കും ബി.ജെ.പിയ്‌ക്ക്‌ മുന്നില്‍ അടിപതറേണ്ടിവന്നത്‌ ഈ സാഹചര്യത്തിലായിരുന്നു.
പരമ്പരാഗത ഹിന്ദു വോട്ട്‌ ബാങ്കിനെ തൃപ്‌തിപ്പെടുത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സാധാരണക്കാര്‍ക്ക്‌ പ്രയോജനകരമായ കുടിവെള്ളം വിതരണ പദ്ധതികളും റോഡ്‌- ഭവന നിര്‍മാണങ്ങളുമൊക്കെ യോഗി സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിട്ടുമുണ്ട്‌.
ഇത്തവണ ബി.ജെ.പി. വോട്ട്‌ തേടിയത്‌ സ്‌ഥാനാര്‍ഥികള്‍ക്ക്‌ വേണ്ടിയായിരുന്നില്ല; മോഡിയ്‌ക്കും താമരയ്‌ക്കുമായിരുന്നു. രാഷ്‌ട്രീയ ഹിന്ദുത്വയുടെ ബിംബമായി മോഡിയെ ഉയര്‍ത്തി കാണിച്ച്‌, അമാനുഷികത കല്‍പ്പിച്ച്‌ നല്‍കി, അമിത്‌ഷാ നടപ്പാക്കിയ തെരഞ്ഞെടുപ്പ്‌ തന്ത്രം തന്നെയായിരുന്നു ഉത്തരേന്ത്യയില്‍ ഉടനീളം കണ്ടത്‌. അവസാനഘട്ട വോട്ടെടുപ്പിന്റെ നിശബ്‌ദ പ്രചാരണ ദിവസം ഹിമാലയത്തിലെ ഗുഹയില്‍ നിശബ്‌ദനായി ധ്യാനത്തിലിരുന്ന ഫോട്ടോയും വീഡിയേയും പ്രചരിപ്പിച്ച്‌ പോലും മോഡി തെരഞ്ഞടുപ്പ്‌ പ്രചാരണം നടത്തി.
ഇത്തരമൊരു മാനേജരില്ലെന്നതാണ്‌ രാഹുലിനെ അപകടത്തിലാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്‌. സോണിയ അരങ്ങത്തുനിന്ന്‌ മാറി രാഹുല്‍ യുഗം പിറന്നതോടെ മുതിര്‍ന്ന നേതാക്കള്‍ക്കൊക്കെ പിറകിലായി സ്‌ഥാനം. രാഹുല്‍ ബ്രിഗേഡ്‌ എന്ന യുവ നേതൃനിര രാഹുലിനെ പുകഴ്‌ത്തി സ്‌ഥാനം ഭദ്രമാക്കാന്‍ മാത്രം ശ്രദ്ധിച്ചതോടെ പാര്‍ട്ടി സംസ്‌ഥാനങ്ങളില്‍ പാടെ ക്ഷീണിച്ചു. സംസ്‌ഥാന ഘടകങ്ങളിലെ ചേരിപ്പോര്‌ പരിഹരിക്കാന്‍ രാഹുല്‍ ജാഗ്രത കാണിച്ചതുമില്ല. മധ്യപ്രദേശിലും രാജസ്‌ഥാനിലും അധികാരം പിടിച്ചെങ്കിലും തൊഴുത്തില്‍ക്കുത്ത്‌ രൂക്ഷമായി.
കമല്‍നാഥും ജോതിരാദിത്യ സിന്ധ്യയും തമ്മില്‍ മധ്യപ്രദേശിലും അശോക്‌ ഗലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ രാജസ്‌ഥാനിലും തുടരുന്ന വടംവലി ഇരുസംസ്‌ഥാനങ്ങളിലും പാര്‍ട്ടിയെയും സര്‍ക്കാറിനേയും ഒരേപോലെ തളര്‍ത്തി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന മഹാരാഷ്‌ട്രയില്‍ അവസാന നിമിഷം പി.സി.സി പ്രസിഡന്റിനെ മാറ്റിയുള്ള പരീക്ഷണവും ഗുണകരമായില്ല.
രാഹുല്‍ ഗാന്ധിയുടെ ജനപ്രതീ മുമ്പും പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്തെ നയിക്കുന്ന സ്‌ഥാനത്തേക്ക്‌ യോഗ്യനാണോയെന്ന്‌ ജനം വിധിയെഴുതിയ ആദ്യ തെരഞ്ഞെടുപ്പാണിത്‌. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാലും ഗാന്ധി കുടുംബത്തിനുള്ള അപ്രമാദിത്വത്തിന്‌ കോണ്‍ഗ്രസില്‍ കോട്ടമൊന്നും സംഭവിക്കില്ല. എന്നാല്‍ രാഹുലിന്റെ നേതൃപാടവത്തിനുനേരേ ചോദ്യമുയരും.
മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെതിരേ ഒളിഞ്ഞുംതെളിഞ്ഞും രംഗത്ത്‌ വരുന്ന സാഹചര്യം ഇതോടെ രൂപപ്പെട്ടേക്കും. കോണ്‍ഗ്രസില്‍ തന്ത്രങ്ങള്‍ മെനഞ്ഞും സഖ്യചര്‍ച്ചകള്‍ക്ക്‌ കരുനീക്കിലും സജീവമായിരുന്ന ഗുലാം നബി ആസാദും അഹമ്മദ്‌ പട്ടേലും അടക്കമുള്ള നേതാക്കള്‍ അസംതൃപ്‌തരാണ്‌. ഗുലാം നബിയെ അറിയിക്കാതെയാണ്‌ അദേഹത്തെ യു.പിയുടെ ചുമതലയില്‍നിന്ന്‌ മാറ്റി ഹരിയാനയുടെ ചുമതല നല്‍കിയത്‌. പ്രിയങ്കയ്‌ക്കൊപ്പവും തനിച്ചുമുള്ള റോഡ്‌ ഷോകളില്‍ മാത്രം രാഹുല്‍ പ്രചാരണം കേന്ദ്രീകരിച്ചു. മറ്റ്‌ ജനസമ്മിതിയുള്ള നേതാക്കളൊന്നും പ്രചാരണ രംഗത്ത്‌ സജീവമാകാതിരുന്നത്‌ കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്‌തു.
മോഡിയുടെ വ്യക്‌തി പ്രഭാവത്തില്‍ തരംഗം തീര്‍ത്താണ്‌ കഴിഞ്ഞ തവണ ബി.ജെ.പി കേവല ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയത്‌. അദ്വാനിയ്‌ക്ക്‌ പോലും സീറ്റ്‌ നിഷേധിച്ച്‌ മോഡിയെ മുന്നില്‍നിര്‍ത്തി രണ്ടാമൂഴത്തിലും കൃത്യതയാര്‍ന്ന പ്രചാരണം നടത്തി ഭരണത്തുടര്‍ച്ചയ്‌ക്ക്‌ അവസരം നേടിയെടുക്കാന്‍ സാധിച്ചെങ്കില്‍ അമിത്‌ഷാ തന്നെയാകും കാവിരാഷ്‌ട്രീയത്തിലെ ഹീറോ.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 21 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW