Thursday, August 22, 2019 Last Updated 36 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.46 AM

ട്രംപിന്റെ വംശീയാധിക്ഷേപം കൊണ്ട്‌ ഇറാനെ അവസാനിപ്പിക്കാനാകില്ലെന്ന്‌ വിദേശകാര്യമന്ത്രി

uploads/news/2019/05/309525/in4.jpg

തെഹ്‌റാന്‍: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ വംശീയാധിക്ഷേപങ്ങള്‍ക്ക്‌ ഇറാനെ അവസാനിപ്പിക്കാനാകില്ലെന്ന്‌ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ്‌ ജാവാദ്‌ സാരിഫ്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിലാണ്‌ സാരിഫിന്റെ പ്രതികരണം.
അക്രമികളെല്ലാം അവസാനിച്ചാലും ഇറാനികള്‍ ആയിരംവര്‍ഷംകൂടി തലയുയര്‍ത്തി നില്‍ക്കും. സാമ്പത്തിക ഭീകരവാദവും വംശീയാധിക്ഷേപവും കൊണ്ട്‌ ഇറാനെ അവസാനിപ്പിക്കാനാകില്ല. ഇറാനികളെ ഭീഷണിപ്പെടുത്തരുത്‌, ബഹുമാനിക്കാന്‍ ശ്രമിക്കൂ- സാരിഫ്‌ ട്വീറ്റ്‌ ചെയ്‌തു.
അമേരിക്കയുടെ താല്‍പര്യങ്ങളെ ആക്രമിച്ചാല്‍ ഇറാനെ നശിപ്പിക്കുമെന്ന യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണു മുഹമ്മദ്‌ ജാവാദ്‌ സാരിഫിന്റെ പ്രതികരണം. അമേരിക്കയുമായുള്ള ഏറ്റുമുട്ടല്‍ ഔദ്യോഗികമായി ഇറാന്റെ അവസാനമായിരിക്കുമെന്ന കടുത്ത മുന്നറിയിപ്പാണു കഴിഞ്ഞദിവസം ട്രംപ്‌ നല്‍കിയത്‌.

Ads by Google
Tuesday 21 May 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW