Tuesday, August 20, 2019 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 06.03 PM

ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിച്ചേക്കുമെന്ന് യുവരാജ് സിംഗ്; ഇനി ട്വന്റി-20 മാത്രം

Yuvraj Singh

ന്യൂഡല്‍ഹി: ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ തന്നെ അംഗീകാരമുള്ള ടി20 മത്സരങ്ങളിലേക്ക് മാത്രമായി കളം മാറ്റുകയാണ് യുവരാജ് സിംഗ്. ഇന്ത്യന്‍ ടീമില്‍ ഇനി സ്ഥാനം ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും യുവി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് യുവരാജ്.

അതോടൊപ്പം തന്നെ ഫസ്റ്റ് €ാസ് മത്സരങ്ങളോടും യുവി വിടപറയും. ജിടി20 (കാനഡ), യൂറോ ടി20 (അയര്‍ലന്‍ഡ്, ഹോളണ്ട്) എന്നിവിടങ്ങളില്‍ നിന്നു യുവരാജിന് കളിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. നേരത്തെ ഇര്‍ഫാന്‍ പഠാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി നേടിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയെങ്കിലും ആദ്യത്തെ ഏതാനും മത്സരങ്ങള്‍ക്ക് ശേഷം തിളങ്ങാനായില്ല.

ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു യുവരാജ് സിംഗ്. ഇന്ത്യയുടെ പ്രധാനപ്പെട്ട രണ്ട് നേട്ടങ്ങളിലും യുവി കൂടെയുണ്ടായിരുന്നു. 2007ല്‍ നേടിയ ടി20 ലോകകപ്പും, 2011ല്‍ നേടിയ ഏകദിന ലോകകപ്പിലും യുവിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇടക്ക് അര്‍ബുദം ബാധിച്ചുവെങ്കിലും അതിനെ എല്ലാം അതിജീവിച്ച് തിരികെ കളത്തില്‍ ഇറങ്ങുകയും ചെയ്തു ഈ ഇന്ത്യന്‍ സൂപ്പര്‍ താരം.

രാജ്യാന്തര ക്രിക്കറ്റില്‍ ഇതുവരെ 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഒരു മികച്ച ബാറ്റ്‌സ്മാന്‍ ആയിരുന്ന യുവി ഒരു മികച്ച ഫീല്‍ഡര്‍ കൂടിയായിരുന്ന യുവി ടെസ്റ്റില്‍ 31, ഏകദിനത്തില്‍ 94, ട്വന്റി20യില്‍ 12 ക്യാച്ചുകളും നേടി. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് ഒരു വലിയ നഷ്ടം തന്നെയായിരിക്കും യുവരാജ് സിംഗ് എന്ന താരം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW