Friday, August 16, 2019 Last Updated 9 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 04.41 PM

മകന്‍ സ്നേഹിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുവന്ന് പൊന്നുപോലെ നോക്കി വളര്‍ത്തി... ഒടുക്കം അവര്‍ക്ക് അനുയോജ്യനായ വരന് കൈപിടിച്ചു നല്‍കി.. ഇതാണ് അച്ഛന്‍

uploads/news/2019/05/309503/marriage.jpg

മകളോടുള്ള ഒരച്ഛ​ന്റെ കടമ നിറവേറ്റാന്‍ ജന്മം നല്‍കണമെന്നില്ല... മകന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ ഒരു അച്ഛന് തന്റെ പ്രവര്‍ത്തിയിലൂടെ ഇതിലും കൂടുതലൊന്നും ചെയ്ത് നല്‍കാനുമാവില്ല... അതിന് ഏറ്റവും വലിയ തെളിവാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും , ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്... ...

6 വർഷം മുൻപ് ഷാജിയേട്ടൻെറ മകൻ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാൻ പ്രേരിപ്പിച്ചത്... പെണ്ണ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.. പെണ്ണിൻെറ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..

മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു.. പെൺകുട്ടി യെ. സ്വന്തം വീട്ടിലും നിർത്തി... എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു... എന്നറിഞ്ഞ ഷാജിയേട്ടൻ. അവനെ തൻെറ കൂടെ ഗൾഫിൽ കൊണ്ട് പോയി .. കഴിഞ്ഞു വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ. മറ്റൊരു പെൺകുട്ടി യെ വിവാഹം ചെയ്യ്തു..

ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കൾ. മകനെ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടി യുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.....

ഈ അച്ഛൻെറയും ,അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല... ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്

നന്ദി ബിനുവേട്ടാ... ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW