Friday, August 23, 2019 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 08.07 PM

സ്വന്തം ഉത്തരവാദിത്തം നടപ്പിലാക്കാതെ ധ്യാനനിരതനായി ഇരിക്കുന്ന കാപട്യക്കാരനാണ് മോഡി: സന്ദീപാനന്ദ ഗിരി

PM Modi, Sandeepananda Giri

തിരുവനന്തപുരം : നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് ധ്യാനത്തെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. കാപട്യക്കാരന്‍ എന്നര്‍ത്ഥം വരുന്ന ഭഗവത് ഗീതയിലെ കര്‍മ്മയോഗ സൂക്തം ചൊല്ലികൊണ്ടാണ് സ്വാമി തന്റെ ഫേസ്ബുക്കിലൂടെ മോദിയെ പരിഹസിച്ചത്. ആത്മീയ ട്രോള്‍ എന്നപേരില്‍ സമൂഹമാധ്യങ്ങളില്‍ വലിയ ചര്‍ച്ചക്കിടയാക്കിയിരിക്കുകയാണ് സന്ദീപാനന്ദ ഗിരിയുടെ ഈ ഫേസ്ബുക് പോസ്റ്റ്.

ഏതൊരു വിഡ്ഢിയാണോ കൈകാലുകള്‍ മുതലായ കര്‍മ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസ്സില്‍ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാള്‍ മിഥ്യാചാര്യന്‍ അല്ലെങ്കില്‍ കാപട്യക്കാരന്‍ എന്നറിയപ്പെടുന്നു. എങ്ങനെ അര്‍ഥം വരുന്ന ഭഗവത് ഗീതയിലെ ഒരു ശ്ലോകമാണ് മോദിയെ ട്രോളാനായി സന്ദീപാനന്ദ ഗിരി ഉപയോഗിച്ചത്. സ്വന്തം ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കാതെ കേദാറില്‍ പോയി ധ്യാനനിരതനായി ഇരിക്കുന്ന കാപട്യക്കാരനാണ് മോദി എന്നാണ് സന്ദീപാനന്ദ ഗിരി ഈ വരികളിലൂടെ ഉയര്‍ത്തുന്ന വിമര്‍ശനം.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ട്രോളിനു അനൂകൂലമായും പ്രതിക്കൂലമായും കമന്റുകളാണ് പോസ്റ്റിന് വരുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചരണം പൂര്‍ത്തിയാക്കിയ ശേഷമാണു മോദി കേദാര്‍നാഥില്‍ ദര്‍ശനത്തിനായി എത്തിയത്. ക്ഷേത്രത്തില്‍ കേറി പ്രാര്‍ത്ഥിച്ച ശേഷം സമീപത്തെ രുദ്ര ഗുഹയില്‍ ധ്യാനത്തില്‍ ഏര്‍പ്പെടുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ വരെയായിരുന്നു ധ്യാനം. മോദി ധ്യാനത്തിലിരിക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW