Monday, August 26, 2019 Last Updated 18 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 07.24 PM

ആനകളെ കൊന്ന് അഭിമാനത്തോടെ ഫോട്ടോയെടുത്ത് പങ്കുവച്ച് കോടീശ്വരന്മാര്‍ക്ക് പണികൊടുത്ത് സോഷ്യല്‍ മീഡിയ

Elephant, Business man, Social media

ജോര്‍ജിയയിലെ ടോപ്ജന്‍ എനര്‍ജി പാര്‍ട്ട്ണര്‍ മൈക്ക് ജെയിന്‍സും സുഹൃത്ത് മാക്‌സ് ഡെലിസനും ആനവേട്ട നടത്തിയ ശേഷം പങ്കുവെചച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിനു വഴിയൊരുക്കുകയാണ്. രണ്ട് കുട്ടിയാനകളെ വെടിവെച്ചു കൊന്നശേഷം അവയുടെ അടുത്തുനിന്ന് പോസ് ചെയ്ത് ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

കുട്ടിയാനകള്‍ക്ക് സമീപം അഭിമാനത്തോടെ തോക്ക് പിടിച്ച് നില്‍ക്കുന്ന മൈക്ക് ജെയിന്‍സും മാക്‌സ് ഡെലിസന്റെയും ചിത്രങ്ങള്‍ ജീവജാലങ്ങള്‍ക്കെതിരെ മനുഷ്യല്‍ നടത്തുന്ന കയ്യേറ്റങ്ങളെ കുറിച്ചും ഭൂമിയില്‍ നിന്ന് ചില ജീവികള്‍ പാടെ ഇല്ലാതാകുന്നതിന്റെ കാരണത്തെ കുറിച്ചുമുള്ള ചര്‍ച്ചകളിലേക്കാണ് വഴിയൊരുക്കുന്നത്.

ഡാറല്‍ എയ്‌സ്‌മെന്‍ ആണ് ഈ ഫോട്ടോ ആദ്യം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 'ഈ ഫോട്ടോ പങ്കുവെയ്ക്കുന്നതില്‍ വിഷമമുണ്ടെന്നും മൈക്ക് ജൈന്‍സ് നിങ്ങള്‍ എന്താണ് കരുതിയതെന്നും ' ചോദിച്ചുകൊണ്ടായിരുന്നു ഡാറല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. പോസ്റ്റ് വ്യാപകമായി നിമിഷ നേരം കൊണ്ടാണ് പ്രചരിച്ചത്.

ഇത് മൈക്കിന്റെ ബിസിനസിനെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ ആനകള്‍ തങ്ങളെ അക്രമിച്ചതിനാല്‍ സ്വയം രക്ഷയ്ക്ക് വേണ്ടി അവയെ കൊന്നതെന്നാണ് മൈക്കിന്റെ വാദം.

Ads by Google
Ads by Google
Loading...
TRENDING NOW