Sunday, August 25, 2019 Last Updated 59 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 06.28 PM

മഹാത്മാ ഗാന്ധിയാണ് എന്റെ ഹീറോ. അത് മാറ്റാനാകില്ല: കമല്‍ഹാസന്‍

Kamal Hassan, Mahatma Gandhi

ചെന്നൈ: മഹാത്മ ഗാന്ധിയാണ് തന്റെ ഹീറോയെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മാഹാത്മാ ഗാന്ധി ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നുവെന്ന് കമല്‍ പറഞ്ഞു.

ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ മഹാത്മാ ഗാന്ധിക്ക് തന്റെ ഒരു ചെരുപ്പ് നഷ്ടപ്പെട്ടു. ഉടന്‍ രണ്ടാമത്തെ ചെരുപ്പ് കൂടി അദ്ദേഹം അവിടെ ഉപേക്ഷിച്ചു. രണ്ടാമത്തെ ചെരുപ്പ് കൂടി ഉപേക്ഷിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് മറ്റാര്‍ക്കെങ്കിലും പ്രയോജനപ്പെടും എന്നാണ് മഹാത്മാ ഗാന്ധി മറുപടി പറഞ്ഞതെന്നും കമല്‍ പറഞ്ഞു.

സംവിധായകന്‍ ആര്‍ പാര്‍ത്ഥിപന്റെ ഒത്ത സെരുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. ഹോറാം എന്ന സിനിമയ്ക്ക് വേണ്ടി ഗവേഷണം നടത്തിയപ്പോഴാണ് ഗാന്ധി തന്റെ ചെരുപ്പ് ഉപേക്ഷിച്ച സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ഈ സംഭവം തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തിയതായും കമല്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയാണ് എന്റെ ഹീറോ. അത് മാറ്റാനാകില്ല-കമല്‍ കൂട്ടിച്ചേര്‍ത്തു.

ഗോഡ്‌സെ ഇന്ത്യയിലെ ആദ്യത്തെ ഹൈന്ദവ തീവ്രവാദി ആയിരുന്നുവെന്ന കമലിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗാന്ധിയാണ് തന്റെ ഹീറോയെന്ന് ആവര്‍ത്തിച്ചുള്ള കമലിന്റെ പ്രസ്താവന. അതേസമയം ഗോഡ്‌സെ വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു കമലിന്റെ പ്രസ്താവന.

Ads by Google
Ads by Google
Loading...
TRENDING NOW