Sunday, August 18, 2019 Last Updated 55 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 09.20 AM

അവളുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയിക്കാണും..: കലാശക്കൊട്ടിനിടെ ഡാന്‍സ് ചെയ്ത അനിയത്തിയ്‌ക്കെതിരെ രംഗത്തെത്തിയവര്‍ക്കുള്ള ചേച്ചിയുടെ മറുപടി

Facebook post,  Parvathy sumesh

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാണത്തിന്റെ കലാശക്കൊട്ടിനിടയില്‍ തന്റെ സഹോദരി ഡാന്‍സ് ചെയ്തതിനെ എതിര്‍ത്തവര്‍ക്ക് കിടിലന്‍ മറുപടിയുമായി യുവതി. പാര്‍വതി സുമേഷ് എന്ന യുവതിയാണ് തന്റെ സഹോദരിയെ വിമര്‍ശിച്ചവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നത്. തന്റെ അനുജത്തിയുടെ പേരും വയസ്സും വിദ്യാഭ്യാസ യോഗ്യതയും പറഞ്ഞ യുവതി തന്റെ സഹോദരി ഡാന്‍സ് ചെയ്തത് ഇലക്ഷന്റെ കലാശക്കൊട്ടിനാണെന്നും വ്യക്തമാക്കുന്നു. ആ സമയത്ത് താന്‍ ഒരു തവണ പോലും ഈ വീഡിയോ ഷെയര്‍ ചെയ്തില്ലെന്നും. പക്ഷേ ഇതു കണ്ടിട്ട് പലര്‍ക്കും കുരുപൊട്ടിയതാകയാല്‍ ഇനി ഇതു കുറെ ആള്‍ക്കാരെക്കൂടി കാണിച്ചിട്ട് തന്നെ കാര്യം എന്ന് കരുതുന്നെന്നും പാര്‍വതി പറയുന്നു.

പാര്‍വതിയുടെ പോസ്റ്റ് വായിക്കാം.

ഈ വീഡിയോയില്‍ വെള്ള സാരിയും ചുമന്ന ബ്ലൗസ്സും ധരിച്ച് ഡാന്‍സ് ചെയ്യുന്നത് എന്റെ അനിയത്തി അശ്വതി. വയസ്സ് 27. കല്യാണം കഴിക്കാന്‍ ഇതുവരെയും മനസ്സ് കൊണ്ട് തയ്യാറാകാത്തത് കൊണ്ട് അവിവാഹിതയായി തുടരുന്നു. തൊഴില്‍ അദ്ധ്യാപനം. നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു.
ബി.എഡ്‌നു നു അഡ്മിഷന്‍ ലഭിക്കാനുള്ള കാലതാമസത്തില്‍, ഒരുപക്ഷേ തന്റെ കര്‍മമണ്ഡലം അതായിരിക്കില്ല എന്നറിഞ്ഞിട്ടു കൂടി ഹയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ് എന്ന പിജി ഡിപ്ലോമ കോഴ്‌സ് പാസ്സായി. അദ്ധ്യാപികയായി ജോലി ലഭിക്കുന്നതു വരെ ട്യൂട്ടോറികളില്‍ പഠിപ്പിച്ചും, വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും സ്വയം വരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി. ഇനി ബോട്ടണിയില്‍ പിജി ചെയ്യണമെന്നാണ് ആഗ്രഹം. ഈ ഡാന്‍സ് കളിക്കുന്നത് ഇലക്ഷന്റെ കലാശക്കൊട്ടിനാണ്. ആ സമയത്ത് ഞാന്‍ ഒരു തവണ പോലും ഈ വീഡിയോ ഷെയര്‍ ചെയ്തില്ല. പക്ഷേ ഇതു കണ്ടിട്ട് പലര്‍ക്കും കുരുപൊട്ടിയതാകയാല്‍ ഇനി ഇതു കുറെ ആള്‍ക്കാരെക്കൂടി കാണിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി. ഇതു 'ശരിയായില്ല, വേണ്ടിയിരുന്നില്ല' എന്ന് തോന്നിയവര്‍ പറഞ്ഞ കാരണം, കല്യാണം കഴിക്കാത്ത പെണ്ണ് എന്നതാണ്. ശരിയാ..അവളുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയിക്കാണും. കല്യാണം കഴിഞ്ഞ് കളിച്ചാല്‍ ഇക്കൂട്ടര്‍ എന്ത് പറയുമെന്നതും ഊഹിക്കാം. എന്റെ ഈ പോസ്റ്റിനെ അനുകൂലിക്കുന്നവര്‍ ഇത് കുറച്ച് ആളുകള്‍ക്ക് കാണാനുള്ള ഒരവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW