Thursday, August 22, 2019 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 08.53 PM

ലോകകപ്പിന് 'സ്റ്റാന്‍ഡ് ബൈ' ആവേശം: ഔദ്യോഗിക ഗാനം പുറത്ത്

ICC,  Official Song, Cricket World Cup 2019

ലണ്ടന്‍: ഈ വര്‍ഷത്തെ ലോകകപ്പിന് മാറ്റുകൂട്ടാന്‍ ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്തിറക്കി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. സ്റ്റാന്‍ഡ് ബൈ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിരിക്കുന്നത്.

ലോകകപ്പിന് വേദിയാകുന്ന ബ്രിട്ടനിലെ എല്ലാ നഗരങ്ങളിലും ലോകകപ്പ് നടക്കുന്ന സമയം മുഴുവനും ഈ ഗാനം പ്രദര്‍ശിപ്പിക്കും.

വെള്ളിയാഴ്ച ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ലോകകപ്പ് ഈ മാസം അവസാനം ആരംഭിക്കും. 10 ടീമുകളാണ് മത്സരിക്കുന്നത്. ഓരോ ടീമിനും ഒന്‍പതു മത്സരങ്ങള്‍. 46 ദിവസം നീണ്ടുനില്‍ക്കുന്ന പോരാട്ടം. ഇംണ്ടില്‍ വെച്ചാണ് ഇക്കുറി ലോകകപ്പ് മത്സരം നടക്കുന്നത്. ഇതു അഞ്ചാം തവണയാണ് ഇംണ്ട് ലോകകപ്പിന് വേദിയാകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിനാണ് മത്സരം നടക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW