Tuesday, August 20, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 03.38 PM

മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത പരിപാടി ജൂലൈ മാസം

uploads/news/2019/05/309123/usa180519b.jpg

മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ (MEAH) ഫ്രീഡിയാ എന്‍റെർടയിൻമെൻസിന്‍റെ തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത പരിപാടി 2019 ജൂലൈ മാസം ഇരുപത്തി ഏട്ടാം തീയതി (28) തീയതി വൈകുന്നേരം അഞ്ചു മണിക്ക് ഹൂസ്റ്റൺ മിസൗറി സിറ്റിയിലുള്ള സെന്‍റെ ജോസഫ് സീറോ
മലബാർ ചർച്ച്‌ ഓഡിറ്റോറിയത്തിൽവച്ച് നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത സംഗീത പരിപാടിയുടെ ടിക്കറ്റ് വിതരണോത്ഘാടനം മേയ് പതിനാലാം തീയതി ചൊവ്വാഴ്ച ഹൂസ്റ്റണിൽ വച്ച് പ്രശസ്ത സിനിമാ പിന്നണി ഗായിക, ഗാനകോകിലം പത്മശ്രീ .ഡോ. കെ.എസ്സ് ചിത്ര ശ്രീ. സുബിൻ ബാലകൃഷണന് നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു.

തദവസരത്തിൻ തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത വിരുന്നിന്‍റെ നഷണൽ പ്രമോട്ടറായ ഫ്രീഡിയാ എന്റർടെയിൻമെന്‍റെ അംഗം ഡയസ് ദാമോദരൻ, പ്രോഗ്രാം കോ-ഓഡിനേറഴ്സായ സുബിൻ ബാലകൃഷ്ണൻ, രാമദാസ്, ബേസിൽ എന്നിവരും മറ്റംഗങ്ങളും പങ്കെടുത്തു. എല്ലാവർഷവും ഇടതടവില്ലാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിനായി ഈ പരിപാടിയുടെ ലാഭം മുഴുവനും വിനിയോഗിക്കും എന്നും ഉത്ഘാനശേഷം പ്രവർത്തകർ അറിയിക്കുകയും, ഈ മനോഹരമായ വിഭവസമൃദ്ധമായ സംഗീത സദ്യയുടെ വിജയത്തിനായി ഹൂസ്റ്റൺ നിവാസികളായ എല്ലാ മലയാളി സഹോദരീ സഹോദരന്മാരിൽ നിന്നും സർവവിധ സഹായ സഹകരണങ്ങളും സവിനയം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വാർത്ത : ശങ്കരൻകുട്ടി

Ads by Google
Saturday 18 May 2019 03.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW