Wednesday, August 21, 2019 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 03.34 PM

ഏഴ് സീറ്റര്‍ വാഗണ്‍ആറുമായി മാരുതി സുസുക്കി

maruti wagon r7 seater india lauch details

ഏഴ് സീറ്റര്‍ വാഗണ്‍ആറിനെ മാരുതി സുസുക്കി ഉടന്‍ തന്നെ വിപണിയിലെത്തിക്കുമെന്നാണ്റിപ്പോർട്ട്. വാഗണ്‍ആറിന്റെ മൂന്നാം തലമുറ മോഡലിന്റെ വില്‍പ്പന കമ്പനി പ്രതീക്ഷിച്ചത്ര ഉയരാത്തതാണ് ഏഴ് സീറ്റര്‍ വാഗണ്‍ആറിന്റെ വില്‍പ്പന സംബന്ധമായ കാര്യങ്ങളില്‍ കാലതാമസം വരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പുത്തന്‍ വാഗണ്‍ആറിന്റെ വില്‍പ്പന കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാവുമോ എന്നത് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. ജനുവരിയിലാണ് പുതിയ വാഗണ്‍ആറിനെ മാരുതി വിപണിയിലെത്തിച്ചത്. ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുത്തന്‍ വാഗണ്‍ആര്‍ ഒരുങ്ങിയത്. ഒരുപിടി മികച്ച പ്രീമിയം ഫീച്ചറുകളും പരിഷ്‌കരിച്ച ഇന്റീരിയറുമായാണ് മോഡൽ വില്‍പ്പനയ്‌ക്കെത്തിയത്.

വരാനിരിക്കുന്ന റെനോ ട്രൈബര്‍ എംപിവിയായിരിക്കും പുത്തന്‍ വാഗണ്‍ആറിന്റെ പ്രധാന എതിരാളി. ഏഴ് സീറ്റര്‍ വകഭേത്തിന്റെ വരവ് വില്‍പ്പനയില്‍ ഗുണം ചെയ്യുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. ഭാവിയില്‍ ഏഴ് സീറ്റര്‍ വാഗണ്‍ആറിന്റെ ഹൈബ്രിഡ്, ഇലക്ട്രിക്ക് പതിപ്പുകള്‍ കമ്പനി പുറത്തിറക്കിയേക്കും. 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും പുത്തന്‍ വാഗണ്‍ആര്‍ എംപിവിയിൽ ഒരുങ്ങുക. ഇത് 82 bhp കരുത്തും 113 Nm ടോർക്കും പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എംപിവിയില്‍ പ്രതീക്ഷിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW