Monday, August 26, 2019 Last Updated 57 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 03.25 PM

ടാറ്റാ സ്കൈ ബിൻജ് സർവ്വീസ് ആരംഭിച്ചു

tata sky binge service

ടെലിവിഷനിൽ ഒന്നിലധികം ആപ്ലിക്കേഷനുകളിൽ നിന്നുള്ള ഡിജിറ്റൽ ഉള്ളടക്കം എത്തിക്കുന്ന പ്ലാറ്റ്ഫോമായ ടാറ്റ സ്ക്കൈ ബിൻജുമായി ടാറ്റ സ്കൈ. ആമസോൺ ഫയർ ടി.വി സ്റ്റിക്ക് - ടാറ്റ സ്കൈ എഡിഷൻ വഴി പുതിയ സേവനം ലഭ്യമാക്കും.

എല്ലാ ടാറ്റാ സ്കൈ വരിക്കാർക്കുമായി 249 രൂപ നിരക്കിൽ ടാറ്റാ സ്കൈ ബിൻജ് സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. വിവിധ ആപ്ലിക്കേഷനുകളിൽ നിന്നും ഡിജിറ്റൽ ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെയും സിംഗിൾ സബ്സ്ക്രിപ്ഷൻ ഫീസ് വഴി വരിക്കാർക്ക് ഈ സേവനം അനുവദിക്കുന്നു.

ആമസോണിൻറെ ഫയർ ടി.വി സ്റ്റിക്ക്, ടാറ്റ സ്കൈ എഡിഷൻ കൂടാതെ ടാറ്റ സ്കൈ ബിൻജ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യ്ത അലക്സ് വോയ്സ് റിമോട്ട് തുടങ്ങിയവ ആണ് ടാറ്റ സ്കൈ ബിൻജിന്റെ അവതരണ പാക്ക്. ഹോളിവുഡ് സിനിമകൾ, ബോളിവുഡ് സിനിമകൾ, പ്രാദേശിക സിനിമ, വെബ് സീരീസ്, ക്രിക്കറ്റ് തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളിലേക്ക് ഉപയോക്താക്കൾക്ക് ഡിജിറ്റൽ ഉള്ളടക്കം ലഭ്യമാകും.

ഒരു ക്വാഡ് കോർ സി.പി.യു ആണ് ഫയർ ടി.വി സ്റ്റിക്കിന് പ്രവർത്തനക്ഷമത നൽക്കുന്നത്, കൂടാതെ ചിത്രത്തിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനായി വൈ-ഫൈ കണക്റ്റിവിറ്റിയും ഇതോടപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

Ads by Google
Saturday 18 May 2019 03.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW