Tuesday, August 20, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 02.56 PM

മടങ്ങിയെത്തിയ പ്രവാസികൾക്ക് ഖത്തർ തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ 'സാന്ത്വന'സഹായപദ്ധതി

uploads/news/2019/05/309111/Gulf18051c.jpg

ദോഹ: ജീവിതസായാഹ്നത്തില്‍ പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തി അവഗണനയുടെ തുരുത്തില്‍ ആര്‍ക്കും വേണ്ടാതെ ഒറ്റപ്പെടുന്നവർക്കായി സാന്ത്വനം പദ്ധതിയുമായി തൃശൂർ ജില്ലാ സൗഹൃദവേദി. ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദ വേദി 'സാന്ത്വനം' എന്ന പേരില്‍ സഹായ പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞദിവസം ദോഹയിൽ നടന്നു .

സൗഹൃദ വേദിയില്‍ ഒരിക്കലെങ്കിലും അംഗമാവുകയും പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോയതിന് ശേഷം സാമ്പത്തികപ്രയാസമനുഭവിക്കുന്ന 100 വ്യക്തികള്‍ക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കുടുംബത്തിന് ആയിരം രൂപ എന്ന നിലയില്‍ ഒരു വര്‍ഷത്തേക്കാണ് ധനസഹായം നല്‍കുന്നത്. വേദിയുടെ ഉപദേശക സമിതി അംഗവും സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ.ഒയുമായ ഷറഫ് പി ഹമീദിന്റെയും സൗഹൃദ വേദിയിലെ ചില അംഗങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പിലാണ് ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്കുള്ള സഹായം നല്‍കാന്‍ പണം കണ്ടെത്തുന്നത്.

പദ്ധതി വിജയ കരമായി മൂന്നോട്ട് പോകുകയാണെങ്കില്‍ കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കാനും സഹായ ധനത്തിലെ തുക വര്‍ധിപ്പിക്കുന്നതും ആലോചിക്കും. ആഗസ്റ്റില്‍ തൃശൂരില്‍ നടക്കുന്ന സൗഹദ വേദി കുടുംബ സംഗമത്തില്‍ സാന്ത്വനം പദ്ധതിക്ക് ഔപചാരിക തുടക്കം കുറിക്കുമെന്നും പ്രമുഖ രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആക്റ്റിങ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്്തഫ, ഷറഫ് പി ഹമീദ്, അബ്ദുല്‍ ജബ്ബാര്‍, വികെ സലീം, ശശിധരന്‍, നസീര്‍ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Saturday 18 May 2019 02.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW