Tuesday, August 20, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 02.53 PM

പുതിയ വിലയില്‍ വിവോ വൈ 91, വൈ 91 ഐ

vivo y91 vivo y91i smartphones price renewed

ന്യൂഡല്‍ഹി : വിവോ വൈ 91, വൈ 91 ഐ എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ പുതുക്കിയ വിലകള്‍ പ്രഖ്യാപിച്ചു. വൈ 91-ന് 8,990 രൂപയും, വൈ 91ഐക്ക് 7,990രൂപയുമാണ് വിപണി വില. വിവോ വൈ 91, വൈ 91ഐ എന്നിവ എല്ലാ ബ്രാന്‍ഡ് ഔട്ട് ലെറ്റുകളിലും ഇപ്പോള്‍ ലഭ്യമാണ്. വളരെ കനംകുറഞ്ഞ ആകര്‍ഷകമായ ഡിസൈനാണ് ഇരുഫോണുകള്‍ക്കും. 4ജി, വോള്‍ടി, 3ജി വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ് എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. കൂടാതെ ഫിംഗര്‍ പ്രിന്റ് സംവിധാനം മികച്ച സുരക്ഷ ഒരുക്കുന്നുമുണ്ട്.

വൈ 91ല്‍ 13+2എം പി ഡ്യുവല്‍ റിയര്‍ ക്യാമറയും, വൈ 91 ഐ ഇല്‍ 13എം പി റിയര്‍ ക്യാമറയുമാണുള്ളത്. രണ്ട് ഫോണുകള്‍ക്കും 8എം പി സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 4030 എംഎഎച്ചിന്റെ മികച്ച ബാറ്ററി കരുത്താണ് ഈ സ്മാര്‍ട്ഫോണുകളുടെ പ്രധാന പ്രത്യേകത. കൂടാതെ സ്മാര്‍ട്ട് പവര്‍ മാനേജ്മെന്റ് സംവിധാനം കൂടി ചേരുമ്പോള്‍ 'ഫോണ്‍ ചാര്‍ജ്' പ്രതിസന്ധി പരിഹരിക്കപ്പെടും. വൈ 91ല്‍ പ്രായം, ലിംഗം, നിറം എന്നിവ കണ്ടെത്തി അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന എ ഐ സംവിധാനവും ഉണ്ട്.

ഇരുഫോണുകള്‍ക്കും 6.22ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. ശക്തിയേറിയ 2ജിഗാ ഹെട്സ് ഒക്ടകോര്‍ പ്രോസസ്സര്‍ 2ജിബി റാം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. മള്‍ട്ടിടാസ്‌കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫോണുകള്‍ വളരെ അനുയോജ്യമാണ്. ഇരുഫോണിലും ആന്‍ഡ്രോയ്ഡ് ഓറിയോ 8.1ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. എക്സ്റ്റേണല്‍ മെമ്മറി 256 ജിബി വരെ വികസിപ്പിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW