Friday, August 23, 2019 Last Updated 45 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 01.54 PM

റിയല്‍മി എക്സ് പരമ്പര ഫോണുകള്‍ പുറത്തിറക്കി ; സവിശേഷതകള്‍ അറിയാം

48 mp camera popup selfie realme x launched

റിയല്‍മിയുടെ റിയല്‍മി എക്സ് പരമ്പരയിലെ എക്സ്, റിയല്‍മി എക്സ് ലൈറ്റ് ഫോണുകള്‍ ചൈനയില്‍ പുറത്തിറക്കി. വിലക്കുറവ് തന്നെയാണ് മുഖ്യ ആകര്‍ഷണം. ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെ വരും വിധമാണ് റിയല്‍മി എക്സിന്റെ വിലനിരക്ക്. 4GB+64GB, 6GB+64GB, 8GB+128GB പതിപ്പുകളാണ് റിയല്‍മി എക്സിനുള്ളത്. റിയല്‍മി എക്സ് ലൈറ്റിനും 4GB+64GB, 6GB+64GB, 8GB+128GB പതിപ്പുകളാണുള്ളത്.

6.5 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്പ്ലേ ആണിതിന്. പോപ്പ് അപ്പ് ഫ്രണ്ട് ക്യാമറയാണ് റിയല്‍മി എക്സ് സ്മാര്‍ട്ഫോണിന്റെ മുഖ്യ സവിശേഷത. റിയല്‍മി ആദ്യമായാണ് ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോണ്‍ അവതരിപ്പിക്കുന്നത്. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. റിയല്‍മി 3 പ്രോയുടെ ചില മികച്ച ഫീച്ചറുകള്‍ റിയല്‍മി എക്സിലേക്കും ചേര്‍ത്തിട്ടുണ്ട്. 48 മെഗാപിക്സലിന്റെ ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറയാണിതിന്. സ്നാപ് ഡ്രാഗണ്‍ 710 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ വൂക്ക് ചാര്‍ജര്‍ സൗകര്യവുമുണ്ട്.

റിയല്‍മി എക്സ് ലൈറ്റില്‍ വൂക്ക് ഫ്ളാഷ് ചാര്‍ജ്ജ്, 4045 എംഎഎച്ച് ബാറ്ററി, 16 മെഗാപിക്സല്‍ സോണി ഐഎംഎക്സ് സെന്‍സര്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, 25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW