Thursday, August 22, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 08.09 AM

കഴിഞ്ഞ വര്‍ഷം മരിച്ചുപോയ മകനു പകരക്കാരനായി കുട്ടിയെ തട്ടിയെടുക്കാന്‍ ഹീനകൃത്യം ; അമ്മയും മകളും കാമുകനും​ ചേര്‍ന്ന് ഗര്‍ഭിണിയെ കൊന്ന് കുഞ്ഞിനെ വയര്‍കീറി പുറത്തെടുത്തു...!!

uploads/news/2019/05/309077/crime.jpg

ഷിക്കാഗോ: അമേരിക്കയില്‍ ആഴ്ചകള്‍ക്കുമുമ്പു കാണാതായ ഗര്‍ഭിണിയെ വയര്‍കീറി കുഞ്ഞിനെ പുറത്തെടുത്തശേഷം കൊന്നനിലയില്‍ കണ്ടെത്തി. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ ഷിക്കാഗോ സ്വദേശികളായ അമ്മയും മകളും മകളുടെ കാമുകനും അറസ്റ്റില്‍. കുഞ്ഞിനെ സ്വന്തമാക്കാനാണ് മനുഷ്യത്വരഹിതകൃത്യമെന്നു പോലീസിന്റെ അനുമാനം.

ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്ന ഷിക്കാഗോ സ്വദേശി മര്‍ലിന്‍ ഒച്ചാവോ ലോപ്പസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 23 നു കാണാതായ പത്തൊന്‍പതുകാരിയായ യുവതിയെ ബുധനാഴ്ചയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷിക്കാഗോയിലെ ഒരു വീടിനു സമീപമുള്ള മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ മര്‍ലിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. യുവതിയെ കാണാതായ ദിവസംതന്നെ പ്രദേശത്തുനിന്ന് നവജാതശിശുവിന് െവെദ്യസഹായം അഭ്യര്‍ഥിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര ഫോണ്‍സന്ദേശം ലഭിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിനു ഗുരുതര പ്രശ്‌നങ്ങള്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നാണു സൂചന. ഈ കുഞ്ഞിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു സംഭവത്തിന്റെ ചുരുളഴിച്ചത്.

പിറക്കാന്‍ പോകുന്ന കുഞ്ഞിന് ആവശ്യമായ വസ്തുക്കള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടയാളില്‍നിന്ന് വാങ്ങാനെന്നു പറഞ്ഞാണ് സ്വന്തം വാഹനത്തില്‍ ഏപ്രില്‍ 23 നു മര്‍ലിന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. മൂന്നു വയസുകാരനായ മൂത്തമകനെ ഡേ കെയറില്‍നിന്നു കൂട്ടിക്കൊണ്ടുപോയിരുന്നത് മര്‍ലിനായിരുന്നു. സംഭവദിവസം െവെകുന്നേരമായിട്ടും യുവതി എത്താതിരുന്നതിനേത്തുടര്‍ന്ന് ഡേ കെയര്‍ നടത്തിപ്പുകാര്‍ വിവരം യുവതിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു.

ഇതിനിടെ താന്‍ വാഹനമോടിക്കാന്‍ കഴിയാത്തത്ര അവശയാണെന്നു കാട്ടി യുവതി ഭര്‍ത്താവിനു സന്ദേശം അയയ്ക്കുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടശേഷം സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും മര്‍ലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതിയെ തട്ടിക്കൊണ്ടുപോയതാകാമെന്നായിരുന്നു വീട്ടുകാരുടെ സംശയം. ഒടുവില്‍ മടങ്ങിവരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി മര്‍ലിന്‍ കൊല്ലപ്പെട്ടതായി ബുധനാഴ്ച പോലീസിന്റെ സന്ദേശമെത്തി.

മര്‍ലിന്റെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിനു സമീപത്തുനിന്ന് നേരത്തെതന്നെ അവരുടെ കാര്‍ കണ്ടെത്തിയിരുന്നു. ഇതിനു സമീപത്തെ താമസക്കാരിയായ അമ്മയും മകളും ഇവരുടെ കാമുകനും സംശയനിഴലിലായിരുന്നു. മര്‍ലിനെ കാണാതായ ദിവസം നവജാതശിശുവിനു െവെദ്യസഹായം തേടിയത് ഇവരായിരുന്നു. ഇതിനു തൊട്ടുമുമ്പ് നാല്‍പ്പത്താറുകാരിയായ സ്ത്രീ താന്‍ അല്‍പ്പം മുമ്പു പ്രസവിച്ചെന്നും കുഞ്ഞ് ശ്വസിക്കുന്നില്ലെന്നും പറഞ്ഞു നിലവിളിച്ചുകൊണ്ടു പുറത്തേക്കു പോയിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അമ്മയെയും മകളെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കൂടുതല്‍ ചോദ്യം ചെയ്തതോടെ മര്‍ലിന്റെ കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്ക് വ്യക്തമായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് €ാരിസ ഫിഗെറോവ (46), മകള്‍ ഡിെസെറി ഫിഗെറോവ(24), ഇവരുടെ കാമുകന്‍ പിയൊട്ടര്‍ ബൊബാക്ക്(40) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.

അമ്മയ്ക്കും മകള്‍ക്കുമെതിരേ കൊലക്കുറ്റവും കാമുകനെതിരേ കൊലപാതകം മറച്ചുവച്ചതിനുമാണു കേസ്. കുട്ടികള്‍ക്കുള്ള സാധനങ്ങളുടെ വില്‍പ്പനക്കാരാണെന്നുകാട്ടി ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചാണു പ്രതികള്‍ മര്‍ലിനെ വീട്ടിലെത്തിച്ചത്. കഴുത്തില്‍ കേബിള്‍ കുരുക്കി മര്‍ലിനെ ശ്വാസം മുട്ടിച്ചു കൊന്നതായും ഇതിനു താനാണ് അമ്മയെ സഹായിച്ചതെന്നും ഡിെസെറി കുറ്റസമ്മതം നടത്തി. അതിനുശേഷം വയര്‍കീറി ശിശുവിനെ പുറത്തെടുത്തതായും ഇവര്‍ സമ്മതിച്ചു.

തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ രക്തക്കറ അടക്കമുള്ളവ ക ണ്ടെത്തി. വീടിന്റെ അടിത്തറയ്ക്കു താഴെ രഹസ്യമുറിയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഡി.എന്‍.എ. പരിശോധനയിലൂടെ നവജാതശിശുവിന്റെ മാതാവ് മര്‍ലിനാണെന്നു വ്യക്തമായി. €ാരിസയുടെ 27 വയസുള്ള മകന്‍ 2017-ല്‍ മരിച്ചുപോയെന്നും അതിനു പകരക്കാരനെ കണ്ടെത്താനുള്ള മാര്‍ഗമാണ് ഹീനകൃത്യമെന്നുമാണു പോലീസിന്റെ അനുമാനം.

Ads by Google
Saturday 18 May 2019 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW