Tuesday, August 20, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 07.33 AM

ശബരിമല വിഷയത്തില്‍ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും അംഗത്വം പുതുക്കിയില്ല ; പത്തനംതിട്ട ജില്ലയിലെ ഏരിയാകമ്മറ്റികളില്‍ സിപിഎമ്മിന്റെ വെട്ടിനിരത്തല്‍

uploads/news/2019/05/309076/cpm.jpg

കോഴഞ്ചേരി: ശബരിമല സമരത്തോട് അനുബന്ധിച്ചുള്ള നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും പ്രാഥമിക അംഗത്വം പുതുക്കി നല്‍കാന്‍ വിസമ്മതിച്ച് സി.പി.എം. ഏരിയാ കമ്മിറ്റികള്‍. ആറന്മുള, ഇരവിപേരൂര്‍ ഏരിയാകളില്‍ അംഗത്വം പുതുക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതൃത്വം പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവരെ ഒഴിവാക്കുന്നതായിട്ടാണ് ആക്ഷേപം. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ സി.പി.എം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗത്വം പുതുക്കി നല്‍കിയിട്ടില്ല. പ്രാദേശിക നേതൃത്വത്തെ വിമര്‍ശിച്ചതു കാരണം തൊഴിലാളി സംഘടന നേതാവ് രവികുമാറിനും പാര്‍ട്ടി അംഗത്വം നഷ്ടമായി.

ഈ തര്‍ക്കം വീട് ആക്രമണത്തില്‍ വരെ കലാശിച്ചിരുന്നു. പോലീസില്‍ ഇപ്പോള്‍ കേസ് നടന്നു വരികയാണ്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ജി. രാമചന്ദ്രന്‍നായരുടെ അംഗത്വമാണ് ആറന്മുള ഏരിയായില്‍ പുതുക്കി നല്‍കാതിരുന്നത്. പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇദ്ദേഹം 2010ലെ തെരഞ്ഞെടുപ്പിലാണ് തോട്ടപ്പുഴശേരി പത്താം വാര്‍ഡായ വെള്ളങ്ങൂരില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് പ്രസിഡന്റായത്.

ഈ വാര്‍ഡില്‍ നിന്നും ആദ്യമായി വിജയിക്കുന്ന എല്‍.ഡി.എഫ്. അംഗവുമായിരുന്നു രാമചന്ദ്രന്‍ നായര്‍. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നടന്ന നാമജപ ഘോഷയാത്രയിലും, തോട്ടപ്പുഴശേരി, മാരാമണ്‍, വെള്ളങ്ങൂര്‍ കരയോഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകമായി നടത്തിയ നാമജപ ഘോഷയാത്രയിലും വെള്ളങ്ങൂര്‍ കരയോഗത്തിന്റെ പ്രതിനിധിയായിട്ടാണ് മുന്‍ കരയോഗം പ്രസിഡന്റു കൂടിയായ ഇദ്ദേഹം പങ്കെടുത്തത്.

സി.പി.എമ്മിന്റെ വെള്ളങ്ങൂര്‍ ബ്രാഞ്ച് കമ്മറ്റിയംഗമായ ഇദ്ദേഹം ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞിരുന്നുവത്രെ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞതിനു ശേഷം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നടത്തിയ സ്‌ക്രൂട്ടണിയിലാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ബ്രാഞ്ച് കമ്മിറ്റി ഇദ്ദേഹത്തിന്റെ മെമ്പര്‍ഷിപ്പ് തുക വാങ്ങുകയും അംഗത്വം പുതുക്കി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതാണ് എന്നറിയുന്നു.

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റിന്റെ കാലാവധി രണ്ടര വര്‍ഷം പൂര്‍ത്തിയായി കഴിയുമ്പോള്‍ ബോര്‍ഡംഗമായ രാമചന്ദ്രന്‍ നായരെ പ്രസിഡന്റാക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഭരണ സമിതിയിലെ പാര്‍ട്ടി അംഗം ഇദ്ദേഹം മാത്രമാണ്. ഒരു പ്രാദേശിക നേതാവ് നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കാതിരുന്നതെന്ന് പറയപ്പെടുന്നു.

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ എട്ടിലും രാമചന്ദ്രന്‍ നായര്‍ നേതൃത്വം കൊടുത്ത സി.പി.എം പാനലാണ് വിജയിച്ചത്. ആദ്യമായിട്ടാണ് സര്‍വീസ് സഹകരണ ബാങ്ക് സി.പി.എം ഭരണത്തിന്റെ കീഴില്‍ വന്നത്. ആദ്യഘട്ടത്തില്‍ തന്നെ ഇദ്ദേഹത്തെ പ്രസിഡന്റാക്കണമെന്നായിരുന്നു പൊതുവെയുള്ള പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം. അംഗത്വം പുതുക്കി നല്‍കാത്തതിനെതിരെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW