Saturday, August 24, 2019 Last Updated 27 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 01.42 AM

സര്‍വകലാശാല വാര്‍ത്ത

എം.ജി.
പരീക്ഷ തീയതി
മൂന്നാം വര്‍ഷ ബി.എസ്സി. എം.എല്‍.ടി. (2008 അഡ്‌മിഷന്‍ മുതല്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ ഏഴിന്‌ ആരംഭിക്കും. പിഴയില്ലാതെ മെയ്‌ 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.
ബി.എച്ച്‌.എം. (ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌) എട്ടാം സെമസ്‌റ്റര്‍ (2015 അഡ്‌മിഷന്‍ റഗുലര്‍/2013, 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി, പഴയ സ്‌കീം - 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ ഏഴിനും നാലാം സെമസ്‌റ്റര്‍ (2017 അഡ്‌മിഷന്‍ റഗുലര്‍/20132016 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ 11നും രണ്ടാം സെമസ്‌റ്റര്‍ (2018 അഡ്‌മിഷന്‍ റഗുലര്‍/20132017 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ 18നും ആരംഭിക്കും. പിഴയില്ലാതെ മെയ്‌ 22 വരെയും 500 രൂപ പിഴയോടെ 23 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

2018 ഡിസംബറില്‍ സ്‌കൂള്‍ ഓഫ്‌ ഗാന്ധിയന്‍ തോട്ട്‌ ആന്റ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എ. ഗാന്ധിയന്‍ സ്‌റ്റഡീസ്‌ ആന്റ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ (സോഷ്യല്‍ സയന്‍സ്‌ ഫാക്കല്‍റ്റി - സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജനുവരിയില്‍ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സസില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.ഫില്‍ ജനറല്‍ സോഷ്യല്‍ സയന്‍സസ്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജനുവരിയില്‍ സ്‌കൂള്‍ ഓഫ്‌ ടൂറിസം സ്‌റ്റഡീസില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.ടി.ടി.എം. (മാനേജ്‌മെന്റ്‌ സയന്‍സസ്‌ ഫാക്കല്‍റ്റി, സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ബി.എ. സൂക്ഷ്‌മപരിശോധന

2018 ജൂലൈയില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.ബി.എ. (റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ മെയ്‌ 21, 22 തീയതികളില്‍ സര്‍വകലാശാല സില്‍വര്‍ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. 8 സെക്ഷനില്‍ (റൂം നമ്പര്‍ 226) അസല്‍ ഹാള്‍ടിക്കറ്റ്‌/തിരിച്ചറിയല്‍ രേഖകളുമായി നേരിട്ട്‌ ഹാജരാകണം.

Ads by Google
Saturday 18 May 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW