Sunday, August 18, 2019 Last Updated 55 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 04.51 PM

നമ്മുടെ യുവാക്കള്‍ക്ക് സദാചാരബോധം സോഷ്യല്‍ മീഡിയയില്‍ മാത്രമേ ഉള്ളു: ഇത്രയും അധപതിച്ചതാണ് സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയില്‍, യുവതിയുടെ അനുഭവക്കുറിപ്പ്

Facebook post,  Akshaya Damodaran,  Pooram

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രമാണെന്ന് തുറന്ന് പറഞ്ഞതിന് നടി റിമ കല്ലിങ്കലിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത് കുറച്ച് ദിവസം മുന്‍പാണ്. പൂരത്തിന് സ്ത്രീകളും പോകാറുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും റിമയെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ പൂരത്തിന് പോയപ്പോള്‍ തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് അക്ഷയ ദാമോദരന്‍ എന്ന പെണ്‍കുട്ടി.

അക്ഷയയോടൊപ്പം മറ്റ് രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. പൂരത്തേക്കാള്‍ പ്രേമം സ്പര്‍ശന സുഖത്തില്‍ കണ്ടെത്തുന്ന ചില പൂര പ്രേമികളെ കണ്ടെന്നാണ് അക്ഷയ തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കയറിപിടിച്ചവരെ കയ്യോടെ പിടിച്ച് ചീത്ത വിളിക്കുമ്പോള്‍ ചുറ്റും കൂടിയിരുന്നവര്‍ ഇവര്‍ക്കെതിരേ മിണ്ടിയില്ലെന്നും പരാതി പറയാന്‍ ഒരു പൊലീസിനെ പോലും കണ്ടില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

അക്ഷയയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പൂരം ഞങ്ങള്‍ക്കും കാണണം

ഏറെ നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഇത്തവണ പൂരങ്ങളുടെ പൂരം കാണാന്‍ സാംസ്‌ക്കാരിക നഗരിയില്‍ പോയി... പൂരം അസ്സലാണെന്ന് ഇനി ഞങ്ങള്‍ പറയേണ്ട ആവശ്യമൊന്നും ഇല്ലല്ലോ... പക്ഷേ ഞങ്ങള്‍ പറയേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.. ശക്തമായ സുരക്ഷയാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്.. എങ്ങോട്ട് നോക്കിയാലും പൊലീസ് ഉണ്ട്... എന്നാല്‍ പ്രശ്‌നങ്ങള്‍ ഇനിയാണ്.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒത്തുചേരലിന്റെ ഭാഗമായ പൂരം കാണാന്‍ എത്തുന്ന പതിനായിര കണക്കിന് ആളുകള്‍ തന്നെയാണ് ഏറ്റവും മനോഹരമായ കാഴ്ച... പുരുഷാരം മുഴുവന്‍ പുരുഷന്‍മാര്‍ തന്നെയായിരുന്നു.. സമ പ്രായക്കാരെ പോലും അധികം കാണാനായില്ല.. ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന് തന്നെ വെടിക്കെട്ട് കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു.. ഇതിനിടയിലാണ് പൂരത്തേക്കാള്‍ പ്രേമം സ്പര്‍ശന സുഖത്തില്‍ കണ്ടെത്തുന്ന ചില പൂര പ്രേമികളെ കണ്ടത്... ചിലതൊക്കെ തിരക്ക് മൂലമാണെന്ന് കരുതി ഞങ്ങള്‍ ഒഴിവാക്കി. .. എന്നാല്‍ തോണ്ടലും പിടുത്തവും മനപൂര്‍വ്വം ആണെന്ന് മനസ്സിലായതോടെ പ്രതികരിക്കാന്‍ തുടങ്ങി... ചെറിയൊരു കൂട്ടം ആളുകളില്‍ നിന്നും അഞ്ച് തവണ ഞങ്ങള്‍ക്ക് മോശം അനുഭവം ഉണ്ടായി.. കയറി പിടിച്ചവന്‍മാരെ കയ്യോടെ പിടിച്ച് ചീത്ത വിളിക്കുമ്പോള്‍ ചുറ്റും കൂടിയവരുടെ ചോദ്യം ഞങ്ങള്‍ക്ക് കൂടെ ആരുമില്ലേ എന്നായിരുന്നു.. ഒരാള്‍ പോലും വൃത്തികേട് കാണിച്ചവന്മാര്‍ക്കെതിരെ മിണ്ടിയില്ല...പരാതിപ്പെടാന്‍ ഒരു പൊലീസിനെയും ആ സമയത്ത് അവിടെങ്ങും കണ്ടില്ല.. അവസാനം പാറമേക്കാവിന്റെ വെടിക്കെട്ട് കാണാതെ നമ്മള്‍ ഒരു വിധം ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപെട്ടു. .. ഇനി പൂരത്തിനില്ലെന്നാണ് ആദ്യം പറഞ്ഞത്. .. ഈ സംഭവത്തില്‍ ഏറ്റവും മനസിനെ വിഷമിപ്പിച്ച കാര്യം എന്താണെന്നു വെച്ചാല്‍ ചുറ്റും കൂടി നിന്ന യുവാക്കളാണ് കമന്റ് അടിക്കാനും ശരീരത്തില്‍ സപര്‍ശിക്കാനും വന്നത് എന്നതാണ്.. നമ്മുടെ യുവാക്കള്‍ക്ക് സദാചാര ബോധം സോഷ്യല്‍ മീഡിയയില്‍ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണ്.. ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണ്... സാംസ്‌ക്കാരിക നഗരിയില്‍ നിന്നാണ്... പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നില്‍ക്കാനും ഓരോ പെണ്‍കുട്ടിക്കും സ്ത്രീകള്‍ക്കും ആഗ്രഹമുണ്ട്...

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW