Thursday, August 22, 2019 Last Updated 45 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 04.13 PM

ഞാന്‍ നോമ്പ് എടുക്കാറുണ്ട്, വീട്ടില്‍ റംസാനും അഘോഷിക്കും..: പിന്നിലെ വിപ്ലവ കാരണം വെളിപ്പെടുത്തി അനു സിത്താര

Actress Anu sithara,Family

2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലൂടെയാണ് അനു സിതാര വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളത്തിന്റെ മുന്‍നിര നായികമാരിലേക്ക് അനു സിതാര എത്തി.

തന്റെ വീട്ടില്‍ വിഷും നോമ്പും ഒരുപോലെ ആഘോഷിക്കുമെന്ന് തുറന്ന് പറയുകയാണ് അനു. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇതിന്റെ കാരണവും കുടുംബത്തെ കുറിച്ചും അനു തുറന്നു പറഞ്ഞത്. '' അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും. ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.'' അനു പറയുന്നു.

ഉമ്മ എന്നു സ്‌നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേല്‍നോട്ടത്തിലാണ് അനുവിന്റെ വീട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍. ഈ വര്‍ഷം അനുവിന് കൈനിറയെ ചിത്രങ്ങളുള്ളത്. ടൊവിനോ നായകനാകുന്ന ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടു, ദിലീപിന്റെ ശുഭരാത്രി, മമ്മൂട്ടിയുടെ മാമാങ്കം എന്നിവയാണ് ഇവയില്‍ പ്രധാന പ്രോജക്ടുകള്‍.

Ads by Google
Friday 17 May 2019 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW