Sunday, August 11, 2019 Last Updated 13 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 04.06 PM

കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

Healthy Food for Children

എന്റെ മക്കള്‍ ഭക്ഷണം കഴിക്കുന്നില്ല, എന്ത് ചെയ്യും?? ഇങ്ങനെ ചോദിക്കുന്ന അമ്മമാരാണിന്ന് അധികവും. രക്ഷിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യം. പല കുട്ടികളും ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പുറകിലാണ്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്.

കുട്ടികള്‍ വളരുന്ന പ്രായത്തില്‍ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ശരിയായ രീതിയില്‍ ഭക്ഷണം നല്‍കിയില്ലെങ്കില്‍ ശാരീരിക വളര്‍ച്ചയെ ബാധിക്കാം. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു ഭക്ഷണം ശരിയായി തന്നെ ലഭിക്കണം. അല്ലെങ്കില്‍ ഇത് ഭാവിയില്‍ ദോഷം ചെയ്യും.

കുട്ടികള്‍ പൊതുവെ പറയുന്ന പരാതിയാണ് വിശപ്പില്ല എന്നത്. ഇതാകും പലപ്പോഴും കുട്ടി ഭക്ഷണം കഴിക്കാതിരിക്കാനുള്ള പ്രധാനപ്പെട്ട കാരണവും. കുട്ടികളില്‍ വിശപ്പ് കൂട്ടാന്‍ ചില വഴികളുണ്ട്.

ആഹാരത്തിന് മുന്‍പ് പാല്‍ അരുത്


ഭക്ഷണത്തിന് മുമ്പ് കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നത് രക്ഷിതാക്കളുടെ പതിവാണ്. പാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഭക്ഷണം തന്നെയാണ്. എന്നാല്‍ പാല്‍ കൊടുത്താല്‍ പിന്നെ വിശപ്പ് ഉണ്ടാകില്ല. ഭക്ഷണം കഴിക്കാന്‍ താല്‍പര്യം കുറയുകയും ചെയ്യും. ഇതുകൊണ്ടുതന്നെ പാല്‍ പ്രധാന ഭക്ഷണമായി കൊടുക്കാതിരിക്കുക, അളവില്‍ കൂടുതലും കൊടുക്കരുത്.
Healthy Food for Children

ബ്രേക്ക്ഫാസ്റ്റ്


കുട്ടികള്‍ നിര്‍ബന്ധമായും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരിക്കണം. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പല കുട്ടികളിലും വിശപ്പുണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമാണ്. ഇത് ശരീരത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. കുട്ടികള്‍ കൃത്യമായി പ്രാതല്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ പ്രാതല്‍ വേണം നല്‍കാന്‍.

നാരങ്ങ വെള്ളം


വിശപ്പ് കൂട്ടാന്‍ ഏറ്റവും നല്ലതാണ് നാരങ്ങ വെള്ളം. ഇത് ദഹനത്തിനു സഹായിക്കും.കുട്ടികള്‍ക്ക് ദിവസവും നാരങ്ങ വെള്ളം നല്‍കുന്നത് ഗുണം ചെയ്യും.

കറുവാപ്പട്ട, ഇഞ്ചി, മല്ലി


ഭക്ഷണങ്ങളില്‍ ചില പ്രത്യേക ചേരുവകള്‍ ഉള്‍പ്പെടുത്തിയാല്‍ വിശപ്പ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കുട്ടികള്‍ക്ക് നല്‍കുന്ന ആഹാരത്തില്‍ കറുവാപ്പട്ട, ഇഞ്ചി, മല്ലി തുടങ്ങിയവ ചേര്‍ക്കുന്നത് നല്ലതാണ്.

ജങ്ക് ഫുഡ് ഒഴിവാക്കാം


കുട്ടികള്‍ക്ക് ജങ്ക് ഫുഡ് നല്‍കാതിരിക്കുക. കൃത്രിമ മധുരവും മറ്റു ചേരുവകളുമെല്ലാം വിശപ്പു കുറയ്ക്കുന്ന പ്രധാന ഘടകങ്ങളാണ്. ബിസ്‌കറ്റ്, ചോക്ലേറ്റ് പോലെ കുട്ടികള്‍ക്കു പ്രിയങ്കരമായ ഭക്ഷണങ്ങള്‍ വിശപ്പു കെടുത്തുന്നവയാണ്.

ഒരുമിച്ചിരുന്ന് കഴിക്കുക


കുടുംബാംഗങ്ങളുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാല്‍ കുട്ടികള്‍ക്ക് കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുക്കാന്‍ സാധിക്കും. കുട്ടികള്‍ക്ക് കുത്തി നിറച്ച് ഭക്ഷണം നല്‍കാതെ കുറച്ചുവീതം വേണം നല്‍കാന്‍.
Healthy Food for Children

വ്യായാമം അത്യാവശ്യം


കുട്ടികള്‍ക്ക് വിശപ്പു തോന്നണമെങ്കില്‍, വളരണമെങ്കില്‍ നല്ല വ്യായാമം അത്യാവശ്യമാണ്. കളികളാണ് കുട്ടികള്‍ക്കു പറ്റിയ നല്ല വ്യായാമം. കളിക്കാതെ ചടഞ്ഞു കൂടി ടിവിക്ക് മുന്നില്‍ ഇരിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. നല്ലതുപോലെ ശരീരം വിയര്‍ക്കുമ്പോള്‍ വിശപ്പും വര്‍ദ്ധിക്കും.

ഭക്ഷണം അലങ്കരിച്ച് നല്‍കാം


ആകര്‍ഷകമായ രീതിയില്‍ ഭക്ഷണം അലങ്കരിച്ചു നല്‍കുന്നത് കുട്ടികള്‍ക്കു ഭക്ഷണത്തോട് താല്‍പര്യം തോന്നിപ്പിക്കാന്‍ സഹായിക്കും. കുട്ടികള്‍ക്കു കളര്‍ഫുള്ളായി ഭക്ഷണം നല്‍കാം. ഇത് ഭക്ഷണത്തോടുള്ള കുട്ടികളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കും.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍


സിങ്കിന്റെ അഭാവം കുട്ടികളില്‍ വിശപ്പു കുറയ്ക്കാനും പ്രതിരോധ ശേഷി കുറയ്ക്കാനുമെല്ലാം ഇടയാക്കും. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. കശുവണ്ടിപ്പരിപ്പ്, മത്തങ്ങാക്കുരു, തണ്ണിമത്തന്‍ എന്നിവ സിങ്ക് സമൃദ്ധമായ ഭക്ഷണങ്ങളാണ്.

പൊടിച്ച നിലക്കടല


കുട്ടികള്‍ കൂടുതല്‍ കളിക്കുന്നത് കൊണ്ട് രണ്ട് മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം നല്‍കണം. ദിവസവും നിലക്കടല നല്‍കുന്നത് വിശപ്പ് കൂട്ടാന്‍ സഹായിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒന്നാണ് നിലക്കടല. അത് കുട്ടികളുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. ണ്‍

Ads by Google
Friday 17 May 2019 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW