Monday, August 19, 2019 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 05.39 PM

ചികിത്സയ്ക്കിടെ 'വായ'യ്ക്കുള്ളില്‍ സ്‌ഫോടനം: ആശുപത്രിയില്‍ യുവതി മരിച്ചു

Woman, Explosion, Mouth

അലിഗഢ്( യുപി): ചികിത്സയ്ക്കിടെ വായില്‍ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് ദാരുണ സംഭവം നടന്നത്. വിഷം കഴിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് ജെ. എന്‍. മെഡിക്കല്‍ കോളേജില്‍ യുവതിയെ എത്തിച്ചത്.

തുടര്‍ന്ന് യുവതിയെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ അടിയന്തിര ചികിത്സ നല്‍കി. ഇതേതുടര്‍ന്ന് കുഴല്‍ വായിലേയ്ക്കിറക്കുകയായിരുന്നു. തൊട്ടുപിന്നാലെ വായില്‍ പൊട്ടിത്തെറിയുണ്ടായി മരണം സംഭവിക്കുകയായിരുന്നു.

യുവതി സള്‍ഫ്യൂരിക് ആസിഡാകാം കഴിച്ചതെന്നും ഇതും കുഴലിലെ ഓക്‌സിജനും തമ്മില്‍ സമ്പര്‍ക്കമുണ്ടായതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദ അന്വേഷണവും പരിശോധനയും നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW