Monday, August 19, 2019 Last Updated 35 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 04.53 PM

ചൂര്‍ണിക്കര വ്യാജരേഖ കേസ് : വിജിലന്‍സ് കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം

Choornikkara case, Vigilance

എറണാകുളം : ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ വിജിലന്‍സ് കേസെടുത്തു. ഇടനിലക്കാരനായ അബു, റവന്യൂ ഉദ്യോഗസ്ഥനായ എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭൂമി ഇടപാടില്‍ വ്യാപക അഴിമതി നടന്നതായാണ് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാജരേഖ വിവാദത്തില്‍ കേസ് എടുക്കാനും അന്വേഷണം സംസ്ഥാനം ഒട്ടാകെ വ്യാപിപ്പിക്കാനും വിജിലന്‍സ് ഡിറക്ടര്‍ ഉത്തരവിട്ടിരുന്നു.

ഭൂമി ഇടപാടില്‍ വ്യാപകമായ അഴിമതി നടന്നതായുള്ള പ്രാഥമിക അന്വേഷണത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടോ എന്നും വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

റവന്യു ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നതെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനായിട്ടാണ് പ്രത്യേക സംഘത്തെ വിജിലന്‍സ് നിയോഗിച്ചത്. സംസ്ഥാനത്തെ പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്ന തരത്തില്‍ നിലവും തണ്ണീര്‍ത്തടങ്ങളും നികത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കാന്‍ വിജിലന്‍സ് പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റിലെ പോലീസ് സുപ്രണ്ട് കെ. ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ അനില്‍കാന്ത് നിയോഗിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW